അകത്തും പുറത്തും ഒരുപോലെ ധരിക്കാവുന്ന കഫ്താന്
പണ്ട് കഫ്താന് പരമ്പരാഗത വസ്ത്രമായിരുന്നെങ്കിൽ ഇപ്പോൾ സ്റ്റൈലിഷ് ഡ്രസാണ്. പേര് പോലെ ചിറകുകളുമായി പാറിപ്പറക്കുന്ന സ്റ്റൈലാണിതിന്. “ചിത്രശലഭം എന്നർഥം വരുന്ന ഫറാഷ എന്ന പേരും ഇതിന് ഉപയോഗിക്കുന്നുണ്ട്. പാർട്ടികളിലും ഓഫിസിലും ബീച്ചുകളിലുമെല്ലാം ഉപയോഗിക്കാവുന്ന ബട്ടർഫ്ലൈ കഫ്ത്താൻ പണ്ടുമുതല്‍ മുതൽ തുർക്കി, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഉപയോഗിച്ച് വരുന്നു.
വീട്ടിലും പുറത്തും ഒരുപോലെ ധരിക്കാന്‍ കഴിയുമെന്നതാണ് ഈ വസ്ത്രത്തിന്റെ പ്രത്യേകത. ഫ്രീ സൈസ് ആണെന്നതാണ് മറ്റൊരു പ്രത്യേകത. നീളം കുറഞ്ഞും കൂടിയുമെല്ലാം പല മോഡലുകളില്‍ കഫ്താന് ലഭ്യമാണ്. സിൽക്ക്, കോട്ടൺ, വൂൾ തുടങ്ങി എല്ലാ തരം തുണികളിലും ബട്ടർഫ്ലൈ കഫ്ത്താൻ ഉപയോഗിക്കുന്നു.
സാധാരണ വസ്ത്രത്തില്‍ നിന്നും പെട്ടെന്ന് തന്നെ ഈ വസ്ത്രത്തെ മാറ്റിയെടുക്കാം. കാഷ്വല്‍ ഡ്രസില്‍ സ്റ്റൈലിഷ് ഡ്രസിലേക്ക് ഇതിനെ വേഗം നിങ്ങള്‍ക്ക് ചെയ്ഞ്ച് ചെയ്തെടുക്കാനാകും. ഒരു ബെൽറ്റ് മാത്രം കെട്ടിയാൽ മതി. അതോടെ സ്റ്റൈലിഷ് ഡ്രസായി രൂപാന്തരപ്പെടും.പാർട്ടികളിൽ ഉപയോഗിക്കുമ്പോള്‍ സിൽക്കിലോ ട്രാൻസ്പെരന്റോ ആയ തുണിയാണ് ഉചിതം. ബെൽറ്റിന്റെയും കഴുത്തിന്റെയും ഭാഗത്ത് വർക്ക് കൊടുക്കാം. റിച്ച് വർക്ക് കൊടുത്താൽ റോയൽ ലുക്ക് കിട്ടും.
ജീന്‍സിനൊപ്പവും സ്കര്‍ട്ടിനൊപ്പവും പല തരത്തിലും രീതിയിലും കഫ്താന് സ് ചെയ്തെതെടുക്കാം. ഡിജിറ്റല്‍ പ്രിന്റുകളിലും ഹാന്‍ഡ് എംബ്രോയ്ഡറിയിലും ബീഡ്സ് വര്‍ക്കിലും കഫ്താന് ലഭ്യമാണ്. ബോഡ് ഫിറ്റ് ഡ്രസുകളില്‍ നിന്ന് അയഞ്ഞ വസ്ത്രങ്ങളിലേക്ക് മാറിയ ഫാഷന്പ്രേമികളാണ് കഫ്താന് വസ്ത്രത്തെ ജനകീയമാക്കിയത്.
നീളം കൂടിയ കഫ്താനാണ് വിപണിയിലപ്രിയം. ഇത് എളുപ്പത്തില തയ്ച്ചെടുക്കാം. നീളത്തില്‍ ഡിജിറ്റല്‍ പ്രിന്റുകളോ ഡിസൈനുകളോ ഉള്ള തുണി രണ്ടായി മടക്കി, ഇഷ്ടമുള്ള കഴുത്ത് വെട്ടിയ ശേഷം കൈക്കുഴി മുതല്‍ സ്ലിറ്റ് ഭാഗം വരെ തയ്ച്ചിട്ടാല്കഫ്താന്റെഡിയാകും. ആവശ്യമായ വേണ്ട വണ്ണത്തിന്റെ ഇരട്ടി വണ്ണമെടുത്താല്മതി. ഇത്രയും എളുപ്പത്തില്‍ മറ്റൊരു വസ്ത്രം തുന്നിയെടുക്കാന്‍ കഴിയില്ല. അരികില്ലെയ്സോ മുത്തുകളോ വച്ചുപിടിപ്പിച്ചും കഫ്താന് സ്റ്റൈലാക്കി മാറ്റാം.