കാലഹരണപ്പെട്ട മാടമ്പി വിളക്ക്

മാടമ്പി അഥവാ മാടനമ്പി എന്നുപറഞ്ഞാൽ ‘ഇടപ്രഭു’എന്നാണ് അർത്ഥമാക്കുന്നത്. ഒരു ചെറിയ പ്രദേശത്തെ അധികാരം വഹിക്കുന്ന ആൾ എന്നാണ് വിവക്ഷ.മാടമ്പിത്ത്വത്തിന്റെ പ്രൗഢി കാണിക്കാനും ഒരു സ്ഥാനചിഹ്നമായും കൊണ്ടുനടന്നിരുന്ന വിളക്കാണ് മാടമ്പിവിളക്ക് എന്ന് കരുതപ്പെടുന്നു.


പത്തൊമ്പതാം നൂറ്റാണ്ടില്‍ അമ്പലങ്ങളിലേയും നമ്പൂതിരി ഇല്ലങ്ങളിലേയും ഊട്ടുപുരകളിലും, നായര്‍ തറവാടുകളിലും സാർവ്വത്രികമായി ഈ വിളക്കുകൾ ഉപയോഗിച്ചിരുന്നു.ഏതാണ്ട് നിലവിളക്കുകളുടെ രൂപത്തിലാണിവ നിര്‍മ്മിച്ചിരുന്നത്. എണ്ണയൊഴിച്ചു തിരിയിട്ടു കത്തിക്കേണ്ട തട്ടുമാത്രം ലോഹത്തിലും, ബാക്കി ഭാഗം മരത്തിലുമാണിവയുടെ നിര്‍മ്മാണം. തട്ടുകള്‍ ഇരുമ്പ്, പിത്തള, ഓട് എന്നീ ലോഹങ്ങളുപയോഗിച്ചാണു നിര്‍മ്മിച്ചിരുന്നത്.


ഈ വിളക്കുകളുടെ മരംകൊണ്ടുള്ള ഭാഗങ്ങള്‍ കടഞ്ഞും, കൊത്തുപണികള്‍ നടത്തിയും മനോഹരമാക്കിയിരിക്കും.
പഴയ കാലങ്ങളില്‍ ലോഹങ്ങളുടെ ലഭ്യതക്കുറവും വിലക്കൂടുതലും മറികടക്കാനായി സാധാരണക്കാരും മാടമ്പി വിളക്കുകള്‍ നിർമ്മിച്ച് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ മണ്ണെണ്ണ വിളക്കുകളുടെ വരവോടെ വീടുകളില്‍നിന്നും പതുക്കെ മാടമ്പിവിളക്കുകൾ അപ്രത്യക്ഷമായി.

വിവരങ്ങള്‍ക്ക് കടപ്പാട് പഴമ

Leave a Reply

Your email address will not be published. Required fields are marked *