ഇനി ധൈര്യത്തോടെ ബാക്ക് ലെസ്സ് വസ്ത്രം ധരിക്കാം

ഫാഷന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ധരിക്കാന് ആഗ്രഹിക്കുന്ന വേഷമാണ് ബാക്ക് ലെസ്സ് വസ്ത്രങ്ങള്‍. ഹോട്ട് ലുക്കിന് ഏറ്റവും യോജിച്ച വേഷമാണ് ബാക്ക് ലെസ് ഡ്രസ്സുകൾ. അവനവന് യോജിച്ചതാണെന്ന് സ്വയം മനസ്സിലാക്കി ആത്മവിശ്വാസത്തോടെ ധരിക്കുക.

  • ബാക്ക് ലെസ്സ് വേഷം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പുറം മനോഹരമായിരിക്കണം. പുറകുവശത്ത് പാടുകളോ കുരുക്കളോ ഉണ്ടെങ്കിൽ ബാക്ക് ലെസ് വേഷമണിയാതിരിക്കുന്നതാണ് നല്ലത്. കുളി കഴിഞ്ഞ ശേഷം മോയിസ്ചറൈസർ പുരട്ടുക. ചർമ്മം വരണ്ടു പോവുകയില്ല.സണ്‍സ് ക്രീം പുരട്ടുന്നത് പുറം കരുവാളിക്കുന്നത് ഒരുപരിധി വരെ തടയും
  • ശരീരപ്രകൃതമനുസരിച്ചുള്ള ഡ്രസ്സുകൾ ധരിക്കാം. വലിയ ബ്രെസ്റ്റ് ഉള്ളവര്‍ ബാക്ക് ഡിസൈൻ അധികം തുറന്നത് തെരഞ്ഞെടുക്കരുത്. പകരം ഫ്രണ്ട് ലൈൻ മനോഹരമായി ഡിസൈൻ ചെയ്യാം. ഡീപ്പ് ബാക്ക് ഗൗൺ, ബ്ലൗസ്, ചോളി, അനാർക്കലി ഡ്രസ്സുകളിൽ ഇത്തരം ഡിസൈനുകൾ ഒരുക്കുന്നത് അനുയോജ്യമായിരിക്കും. ഫാഷനബിളാകണമെന്നുള്ളവർക്ക് ബാക്ക് ലെസ്സ് ഡ്രസ്സിൽ ലോംഗ് സ്ലീവ്സ്, ഫ്രണ്ട് ഹൈ നെക്ക്, ഡീപ് ബാക്ക് ലെസ് പോലുള്ള ഓപ്ഷനുകൾ ട്രൈ ചെയ്യാം.
  • സ്ട്രാപ്പ് ബ്രേസിയർ ധരിക്കുന്നതിനേക്കാള്‍ ലോ ബാക്ക് കൺവെർട്ടർ ധരിക്കുന്നതാണ് ബാക്ക് ലെസ്സ് വസ്ത്രങ്ങള്‍ക്ക് അനുയോജ്യം. കപ്പ് സൈസ് വളരെ ചെറുതാണെങ്കിൽ പാഡഡ് ബ്രാ, കജൽ ബ്രാ, എയർ ബ്രാ തുടങ്ങിയവ ബാക്ക് ലെസ് ഡ്രസ്സിനൊപ്പം ധരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *