ചൂട് കടുക്കുന്നു :ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കാം.
സംസ്ഥാനത്ത് വേനൽ കടുത്തു തുടങ്ങി. വേനലിനെ കരുതുന്നതിനൊപ്പംജലജന്യരോഗങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധ മുന്നറിയിപ്പ് നൽകി.
കനത്ത ചൂടിനെ തുടർന്ന് ധാരളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനാൽ ധാരളം വെള്ളം കുടിക്കുക. നന്നായി തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ആർ.ഒ പ്ലന്റിലെ വെള്ളമാണെങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം
കരിക്കിൻ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം തുടങ്ങിയ പാനീയങ്ങൾ കുടിക്കുക.
കാർബണേറ്റഡ് പാനീയങ്ങളും കൃത്രിമ പാനീയങ്ങളും ഒഴിവാക്കുക. മോരുംവെള്ളം, ഐസ്‌ക്രീം, ജൂസുകൾ തുടങ്ങിയവ തയ്യാറാക്കുമ്പോൾ ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. വൃത്തിയായും സുരക്ഷിതമായും നിർമ്മിച്ച ഐസാണുപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകുക.
തണ്ണിമത്തൻ പോലെയുള്ള ഫലങ്ങൾ മുറിക്കുന്നതിന് മുൻപ് ഉറപ്പായും കഴുകുക. ആഹാര സാധനങ്ങൾ അടച്ച് സൂക്ഷിക്കുക.പഴകിയ ആഹാരംകഴിക്കരുത് ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
കുഞ്ഞുങ്ങളുടെ വിസർജ്യം ശുചിമുറിയിൽ തന്നെ ഇടുക.
ഉപയോഗ ശേഷം ഡയപ്പറുകൾ സുരക്ഷിതമായി സംസ്‌ക്കരിക്കുക. കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കിയ ശേഷം ക്ലോറിനേറ്റ് ചെയ്യുക.
വൃത്തിയുള്ള പാത്രത്തിൽ വെള്ളം ശേഖരിച്ച് വയ്ക്കുക. പാത്രം നന്നായി മൂടി വയ്ക്കുക. കൃത്യമായ ഇടവേളകളിൽ പാത്രം കഴുകി വൃത്തിയാക്കുക. വ്യക്തി ശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കുക.