ബ്ലാക്ക് കോഫി” ഫെബ്രുവരി 19-ന്.ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ച ” സോള്‍ട്ട് ആന്റ് പെപ്പര്‍ ” എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ബ്ലാക്ക് കോഫി ” ഫെബ്രുവരി 19-ന് തിയ്യേറ്ററിലെത്തുന്നു
കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ്,കാളിദാസനായി പ്രേക്ഷകരുടെ കെെയ്യടി നേടിയ ലാല്‍,മായയായി തിളങ്ങിയ ശ്വേത മേനോന്‍ തുടങ്ങിയവര്‍ ബ്ലാക്ക് കോഫി യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒപ്പം,സണ്ണി വെയ്ന്‍,സിനി സെെനുദ്ദീന്‍,മൂപ്പനായി അഭിനയിച്ച കേളുമൂപ്പന്‍ എന്നിവരും അഭിനയിക്കുന്നു
സുധീര്‍ കരമന,ഇടവേള ബാബു,സുബീഷ് സുധി,സ്ഫടികം ജോര്‍ജ്ജ്,സാജൂ കൊടിയന്‍,കോട്ടയം പ്രദീപ്,സാലു കൂറ്റനാട്,ഒവിയ,ലെന,രചന നാരായണൻ കുട്ടി, ഓർമ ബോസ്,പൊന്നമ്മ ബാബു,തെസ്നിഖാന്‍,അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിർവ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാൽ സംഗീതം പകരുന്നു.ഗായകര്‍-ജാസി ഗിഫ്റ്റ്,മഞ്ജരി,
എഡിറ്റർ-സന്ദീപ് നന്ദകുമാർ,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തറ, കല-രാജീവ് കോവിലകം,ജോസഫ്.
കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെൺകുട്ടികളുള്ള ഫ്ലാറ്റിലെ പാചകക്കാരനാകുന്നതോടെയാണ് ബ്ലാക്ക് കോഫി തുടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *