“ബൂം റാങ്ങ് വില്ലേജ് ” നാളെ എത്തുന്നുപ്രശാന്ത് പുന്നപ്ര,ആര്യ ബേബി &മേരി അന്നമ്മ ചേടത്തിഎന്നിവർക്കൊപ്പം അഭിജിത്ത്, ശ്രേയ എന്നിവർ നായികാ നായകന്മാരാവുന്ന കോമഡി വെബ് സീരീസാണ് “ബൂം റാങ്ങ് വില്ലേജ് “.ഹരീഷ് സി സേനന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ റയാൻ,യയാതി,ജലിൻ,പുണ്യാളന്‍,ജസ് മോൻ, നിമേഷ്, വിവേക്, സൂരജ്, ജോയ്ജോസഫ്, ഷിബിൻ, സാന്ദ്ര, ചിത്രലേഖ, അന്നറോസ്, സോണിയ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നീനു റനീഷ് നിര്‍മ്മിക്കുന്ന ” ബൂം റാങ്ങ് വില്ലേജിന്റെ ഛായാഗ്രഹണം അനൂപ് ശിവന്‍ നിര്‍വ്വഹിക്കുന്നു.കഥ തിരക്കഥ സംഭാഷണം പ്രിന്‍സ് കെ ജോസ്,ജിതേഷ് പി,ഹരീഷ് സി സേനന്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്നു.സംഗീതം-വിഎ മ്യൂസിക്.


പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നജീബ് എം ലെെല,പ്രൊജക്റ്റ് ഡിസെെനര്‍-ഹാവു മീഡിയ കൊച്ചി,കല-അജി കുമാര്‍ മുതുകുളം,
മേക്കപ്പ്-ഉദയന്‍ പേരൂര്‍ക്കട,വസ്ത്രലങ്കാരം-രേഷം മേലേടത്ത്,സിങ്ക് സൗണ്ട്-എസ് നംഷാദ്,
ഒരു തനി നാട്ടിൻപുറത്തെ കഥ അതീവ രസകരമായി അവതരിപ്പിക്കുന്ന ” ബൂം റാങ്ങ് വില്ലേജ് ” നാളെ മുതല്‍ പ്രദര്‍ശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *