നിഗൂഢതകള്‍ നിറച്ച്” ഭൂതകാലം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

അൻവർ റഷീദിന്‍റെയും, അമൽ നീരദിന്‍റെയും വിതരണ സംരംഭമായ എ ആന്റ് എ റിലീസ് അവതരിപ്പിക്കുന്ന ‘ഭൂതകാലം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.പ്ലാൻ ടി ഫിലിംസ്,ഷെയ്ൻ നീഗം ഫിലിംസ് എന്നി ബാനറുകളിൽ നിർമ്മിക്കുന്ന “ഭൂതകാലം” എന്ന ചിത്രത്തിന്‍റെ സംവിധാനം രാഹുൽ സദാശിവൻ നിർവ്വഹിക്കുന്നു.. നിര്‍മ്മാണം-തെരേസ റാണി,സുനില ഹബീബ്.ഷെയ്ൻ നീഗം.രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ്,ജെയിംസ് ഏലിയാ, ആതിര പട്ടേൽ,അഭിറാം രാധാകൃഷ്ണൻ,വത്സല മേനോൻ,മഞ്ജു പത്രോസ്, റിയാസ് നർമ്മകല തുടങ്ങിയവരും അഭിനയിക്കുന്നു.

ഷെയ്ൻ നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന, ഈ ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഗോപി സുന്ദർ നിർവഹിച്ചിരിക്കുന്നു.രചന-രാഹുൽ സദാശിവൻ,ശ്രീകുമാർ ശ്രേയസ്സ്,ഛായാഗ്രഹണം-ഷഹനാദ് ജലാൽ,എഡിറ്റിംഗ്-ഷഫീഖ് മുഹമ്മദ് പ്രൊഡക്ഷൻ ഡിസൈനർ-മനു ജഗദ്എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എ ആർ അൻസാർ,
ഓഡിയോഗ്രഫി-എൻ ആർ രാജകൃഷ്ണൻ,സൗണ്ട് ഡിസൈൻ-വിക്കി കിഷൻ,കോസ്റ്റ്യൂസ്-സമീറ സനീഷ്-മേക്കപ്പ്-റോണക്സ് സേവ്യർ-പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റിയാസ് പട്ടാമ്പി.”ഭൂതകാലം” ഉടൻ തീയ്യേറ്ററുകളിൽ റിലീസിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *