വാലുമായി നവജാതശിശു പിറന്നു

വാലുമായി നവജാതശിശു പിറന്നു. ബ്രസീലിലാണ് കൌതുകകരമായ സംഭവം നടന്നത്. ഫോർട്ടലേസയിലെ ആൽബേർട്ട് സാബിൻ ചിൽഡ്രൻസ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രീയയിലൂടെ പന്ത്രണ്ട് സെന്‍റിമീറ്റര്‍ നീളമുള്ള വാല് നീക്കം ചെയ്തു.

ഗർഭകാലത്തിന്റെ മുപ്പത്തി അഞ്ചാം ആഴ്ചയിലാണ് ബ്രസീലിയൻ യുവതി കുഞ്ഞിനെ പ്രസവിക്കുന്നത്. കുഞ്ഞ് ജനിച്ച് കഴിഞ്ഞപ്പോഴാണ് വാല് ഡോക്ടർമാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വാലിന്റെ അറ്റത്ത് ചെറിയ ബോൾ ആകൃതിയിലുള്ള മാംസവും ഉണ്ടായിരുന്നു.

ഗർഭപാത്രത്തിലായിരിക്കെ നാലാം ആഴ്ചയിൽ മിക്ക കുഞ്ഞുങ്ങളിലും ഈ വാല് രൂപപ്പെടും. എന്നാൽ എട്ടാം ആഴ്ചയോടെ ഇത് അപ്രത്യക്ഷമാകാറാണ് പതിവ്. ഈ വാലാണ് ടെയിൽബോൺ അല്ലെങ്കിൽ കോക്കിക്‌സായി പരിണമിക്കുന്നത്. എന്നാൽ ചില അപൂർവ സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളിൽ ഈ വാല് അപ്രത്യക്ഷമാകില്ല. ഇതുവരെ ഇത്തരത്തിൽ നാൽപത് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു.

Leave a Reply

Your email address will not be published. Required fields are marked *