“ഞാൻ ഒരു വലിയ കാർത്തിക് സുബ്ബരാജ് ആരാധക൯” : ജോജു ജോർജ്

താൻ ഒരു വലിയ കാർത്തിക് സുബ്ബരാജ് ആരാധകനാണെന്നു ജോജു ജോർജ്. ജോജുവിന്റെ വാക്കുകളിൽ…
“ഞാൻ ഒരു വലിയ കാർത്തിക് സുബ്ബരാജ് ആരാധകനാണ്. പിസ്സ കണ്ടതിനുശേഷം ഞാൻ കാർത്തിക് സുബ്ബരാജിനെ കാണാൻ ശ്രമിച്ചു, പക്ഷേ എനിക്ക് അവസരം ലഭിച്ചില്ല.  ജഗമെ തന്തിരമിന്റെ എഡിറ്ററായ വിവേക് ​​ഹർഷൻ, ദിമൽ ഡെന്നിസ് എന്നിവരിലൂടെ അദ്ദേഹത്തെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. കാർത്തിക് എന്നോട് ഓഡിഷന് ആവശ്യപ്പെട്ടു, കാരണം ഇത് ഒരു വലിയ കഥാപാത്രമാണ്. അദ്ദേഹം എന്നോട് ഒരു രംഗം വിവരിക്കുകയും എന്നോട് അഭിനയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.തമിഴിലെ ഡയലോഗുകൾ ഞാൻ പറഞ്ഞു. അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു”

ജെയിംസ് കോസ്മോയെക്കുറിച്ച് സംസാരിച്ച ജോജു പറഞ്ഞത് “എന്റെ എതിരാളി (സിനിമയിൽ) ഒരു വലിയ ഹോളിവുഡ് നടൻ ജെയിംസ് കോസ്മോ സർ ആയിരിക്കും എന്ന് എനിക്കറിയാം.  വ്യക്തിപരമായി ഞാൻ  കണ്ട ആദ്യത്തെ ഹോളിവുഡ്  താരം ജെയിംസ് കോസ്മോയ്‌ക്കൊപ്പം അഭിനയിക്കുന്നത് എനിക്ക് ഒരു വലിയ അവസരമായിരുന്നു ”

2021ലെ ഏറ്റവും വലിയ സൗത്ത് ഇന്ത്യൻ റിലീസ് ആയ കാർത്തിക് സുബ്ബരാജ് ധനുഷ് ചിത്രം ജഗമേ തന്തിരം നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുന്നു. ജൂൺ 1നു പുറത്തെത്തിയ
ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം തന്നെ പ്രതീക്ഷകൾ വാനോളമുയർത്തിയിരിക്കുകയാണ്.
ധനുഷ് കാർത്തിക് സുബ്ബരാജ് ടീമിന്റെ കരിയറിലെ തന്നെ വമ്പൻ പ്രൊജക്റ്റ്‌ ആയി എത്തുന്ന ജഗമേ തന്തിരത്തിൽ ധനുഷിനു പുറമെ മലയാളത്തിൽ നിന്നു ജോജുവും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിൽ എത്തുന്നു . ചിത്രത്തിൽ ഇവരെ കൂടാതെ ഹോളിവുഡ് താരം ജെയിംസ് കോമോയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

ലണ്ടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ജഗമേ തന്തിരത്തിൽ ശിവദോസ് എന്ന അതിശക്തനായ ഗ്യാങ്സ്റ്റർ റോളിലാണ് ജോജു ജോർജ് എത്തുന്നത്. കാർത്തിക് സുബ്ബരാജിന്റെ കടുത്ത ആരാധകൻ കൂടിയായ ജോജു ഈ സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ അതീവ ആവേശത്തിലാണ്.

ജൂൺ 18നു ലോകം മുഴുവൻ 190 രാജ്യങ്ങളിലായി നെറ്റ്ഫ്ളിക്സിലൂടെ ജഗമേ തന്തിരം റിലീസ് ചെയ്യുന്നു. വാർത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *