“ചതുർമുഖം” കുടുംബസമേതം ത്രില്ലോടെ കാണാവുന്ന മലയാളത്തിലെ ആദ്യ ടെക്ക്‌നോ ഹൊറർ മൂവി
മഞ്ജു വാര്യരുടെ തിരിച്ചു വരവിലെ അഭിനയ തികവുള്ള തേജസ്വിനി എന്ന കഥാപാത്രവും,ആദ്യാവസാനം പ്രേക്ഷകനെ ത്രിൽ അടിപ്പിക്കുന്ന മേക്കിങ്ങും ചേർന്നപ്പോൾ ചതുർമുഖമെന്ന മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ മൂവി വിജയക്കൊടി പാറിച്ചു എന്ന് അക്ഷരാത്ഥത്തിൽ പറയാം .
ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന കഥയെ മലയാളത്തിന്റെ പരിമിതികളിൽ ഭംഗിയായി ചെയ്യുക എന്ന വെല്ലുവിളി ഏറ്റെടുത്ത് വിജയിക്കാൻ സാധിച്ചു എന്നതാണ് ചിത്രത്തിന്റെ വിജയവഴി. മഞ്ജുവാര്യരുടെ കേന്ദ്ര കഥാപാത്രത്തിന് തുല്യം നിൽക്കുന്നതാണ് ചിത്രത്തിൽ മൊബൈൽ ഫോണിന്റെ പ്രതിനായക പരിവേഷം.
ശാസ്ത്രീയതയിൽ ഊന്നിയുള്ള അനിൽ കുര്യൻ,അഭയകുമാർ എന്നിവരുടെ തിരക്കഥയും സംഭാഷണവും രഞ്ജിത് കമല ശങ്കർ, സലിൽ വി എന്നിവരുടെ സംവിധാന മികവും മലയാളത്തിലെ വ്യത്യസ്ത ഹൊറർ സിനിമ എന്ന അവകാശ വാദം സാധൂകരിക്കുന്നു. സണ്ണി വെയ്ൻ, അലൻസിയർ , എന്നിവരുടെ കഥാപാത്രങ്ങളും എടുത്തു പറയേണ്ടതാണ്.
ഇന്റർവെൽ സമയത്ത് ഇനി എന്ത് എന്ന ആകാംഷയോടെ ചിത്രം നമ്മളെ വീണ്ടും ത്രില്ലടിപ്പിക്കുന്നു. ശ്വാസമടക്കി ക്ലൈമാക്‌സ് വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രം തന്നെയാണ് ചതുർ മുഖം. മഞ്ജു വാര്യർ പ്രൊഡക്ഷനിൽ നിന്നും ഇനിയും നല്ല ചിത്രങ്ങൾ മലയാളികൾക്ക് വിരുന്നൊരുക്കട്ടെ. ധൈര്യമായി ടിക്കറ്റെടുക്കാം , തീയറ്ററിൽ തന്നെ കാണേണ്ട മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ മൂവിയാണ് ചതുർമുഖം
ജി.കണ്ണനുണ്ണി