സാരിയിലെ ട്രെൻഡിംഗ് കളർ ഏതെന്ന് അറിയാം
വെളുപ്പ് പരിശുദ്ധിയുടെ നിറം ആണെങ്കിലും ഇഷ്ട്ട വസ്ത്രങ്ങളുടെ നിറമായി അത് ആരും തന്നെ ചൂസ് ചെയ്തിരുന്നില്ല. വെളുപ്പ് സാരി അഭ്രപാളിയിലെ പ്രേതങ്ങൾക്കും വിധവകളിലും മാത്രം ഒതുങ്ങി നിന്നിരുന്നു.
ഇന്നത്തെ തലമുറ മാറുകയാണ്. മാറ്റത്തെ കുറിച്ച് അവർ ചിന്തിച്ചു തുടങ്ങി.
ഓരോ സമയങ്ങളിൽ യൂത്തിന്റെ ഇഷ്ട്ടനിറത്തിനു മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. ഇന്നത്തെ താരം വൈറ്റ് ക്ളർ ആണ്. വെള്ള സാരിയുടെ കൂടെ കോൺട്രാസ്‌റ് കളർ ബ്ലൗസ് ഉപയോഗിക്കുന്നതും നല്ലതാണ് .
മാച്ച് കളർ ആണെങ്കിൽ ഡിസൈനർ ബ്ലൗസ് ആണ് കൂടുതൽ അഭികാമ്യം. അക്സസ്സറീസ് കൂടെ ശ്രദ്ധിച്ചാൽ പൊളി ലുക്ക് ആയിരിക്കും.
ഇരുനിറത്തിൽപ്പെട്ട വിഭാഗക്കാർക്കും വെളുപ്പ് ഒരുപോലെ ചേരും.നിറം ചേരില്ല എന്ന പരാതി പറച്ചിൽ വേണ്ട.
നിങ്ങളുടെ ഷെൽഫിന്റെ വാർഡ്രോബിൽ വെള്ളസരിക്കായി ഇടം വേഗം കണ്ടെത്തിക്കോള്ളു.
ബിനു പ്രിയ :ഡിസൈനർ