പരീക്ഷ പേടി ഇനി വേണ്ടേ വേണ്ട :ഇത് ഒന്ന് വായിച്ചു നോക്കൂ

പരീക്ഷ സമയം ഇങ്ങു അടുത്തു.കുട്ടികള്‍ക്ക് ആധി കൂടുന്ന സമയവുo ഈ കാലം ആണ്‌.. മോഡൽ എക്സാം ഒരെണ്ണം എങ്കിലും കുട്ടികൾ അറ്റെൻഡ് ചെയ്തു കഴിഞ്ഞു.

വിഷയങ്ങളെല്ലാം നല്ല രീതിയില്‍ പഠിച്ചിട്ടുണ്ടെങ്കിലും പരീക്ഷാ ഹാളില്‍ എത്തുമ്പോള്‍ അവ മറന്നുപോകുന്നതാണ് പല കുട്ടികളുടെയും പ്രധാന പ്രശ്‌നം. കൃത്യമായി ഒരുങ്ങുകയെന്നതാണ്

കൊറോണ കാലവും കുട്ടികളും അഡ്ജസ്റ്റ് ആയി കഴിഞ്ഞു. പരിമിതകൾ അനുസരിച്ച് സ്കൂൾ അധികൃതർ മോഡൽ എക്സാം നടത്തി കഴിഞ്ഞു.മോഡൽ പരീക്ഷയ്‌ക്ക് മാർക്ക് കുറഞ്ഞു എന്ന് കുട്ടികളെ വഴക്ക് പറയാതെ അവരുടെ പേടിയും ടെൻഷനും അകറ്റി ധൈര്യം കൊടുക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്

ഇങ്ങനെ പഠിച്ചു നോക്കൂ

ഓരോ ദിവസവും പഠിക്കേണ്ട വിഷയങ്ങളും പഠിക്കേണ്ട രീതിയും ആദ്യം തന്നെ വ്യക്തമായി മനസിലാക്കിയിരിക്കണം. ഏതൊരു പരീക്ഷയേയും കൃത്യമായ പ്ലാനിംഗോടെ സമീപിച്ചാല്‍ വിജയം ഉറപ്പാണ് . പരീക്ഷയുടെ ടൈംടേബിള്‍ ലഭിച്ചിട്ടാവരുത് പ്ലാനിംഗ് തുടങ്ങാന്‍.

പഠിക്കുന്നതിന് പ്രത്യേക സമയം നല്‍കേണ്ടതുണ്ടോ…?

ഓരോരുത്തര്‍ക്കും പഠിക്കുന്നതിന് ഇഷ്ടപ്പെട്ട സമയം ഉണ്ടാകും. ചിലര്‍ക്ക് പുലര്‍ച്ചെ എഴുന്നേറ്റ് പഠിക്കുന്നതിനായിരിക്കും താത്പര്യം. ചിലര്‍ക്ക് രാത്രി വൈകി ഇരുന്ന് പഠിക്കുന്നതാകും താത്പര്യം. കുട്ടികളെ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പഠിക്കാന്‍ വിടുന്നതാകും ഉചിതം.

എത്ര മണിക്കൂര്‍ പഠിച്ചുവെന്നതിലല്ല, എത്ര കാര്യക്ഷമമായി പാഠഭാഗങ്ങള്‍ പഠിച്ചു എന്നതിലാണ് കാര്യം. ഓരോ കുട്ടികളും പഠിക്കാന്‍ എടുക്കുന്ന സമയം വ്യത്യസ്തമാണ്. ചില കുട്ടികള്‍ ചുരുങ്ങിയ സമയംകൊണ്ട് പെട്ടെന്ന് പഠിക്കും. ചിലര്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരും. അതുകൊണ്ട് തന്നെ ഇത്ര സമയം കൊണ്ട് പഠിക്കണം എന്ന് കുട്ടികളോട് ഒരിക്കലും പറയരുത്. നന്നായി ഭക്ഷണം കഴിച്ച ശേഷം കുട്ടികളോട് പഠിക്കാന്‍ ഇരിക്കാന്‍ പറയരുത്. ഉറക്കം വരുന്നതിനുള്ള സാധ്യതയുണ്ട്. പഠിക്കുന്നതിനിടയില്‍ കുട്ടികളോട് ഇടവേള എടുക്കാന്‍ പറയണം. ഒരു മണിക്കൂര്‍ പഠിച്ചശേഷം പത്ത് മിനിറ്റുവരെ ഇടവേള നല്‍കാം

പാഠഭാഗം ഓർത്തിരിക്കാൻ

പഠിച്ച കാര്യങ്ങള്‍ മറക്കാതെ എങ്ങനെ ഓര്‍ത്തിരിക്കാമെന്നത് പ്രധാനപ്പെട്ടതാണ്. ഓരോ വിഷയങ്ങളും പാഠങ്ങളും പഠിക്കുമ്പോള്‍ ദൈനംദിന ജീവിതത്തിലെ ഏതെങ്കിലും വസ്തുവുമായോ പ്രവര്‍ത്തനവുമായോ അവയെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നതു വഴിയായി ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കും.

പ്രധാനപ്പെട്ട പാഠഭാഗങ്ങളോ, തിയറികളോ ഉള്ള പേജുകളില്‍ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ വരച്ച് വച്ച് അവ പെട്ടെന്ന് ഓര്‍ത്തെടുത്ത് പാഠഭാഗം ഓര്‍മിച്ചെടുക്കാന്‍ സാധിക്കും. എഴുതി പഠിക്കുന്നതും ഓര്‍മശക്തി വര്‍ധിപ്പിക്കും. ഓരോ ദിവസവും ക്ലാസില്‍ നിന്ന് തിരിച്ചെത്തിയശേഷം അന്ന് ക്ലാസില്‍ പഠിപ്പിച്ച കാര്യങ്ങള്‍ പരമാവധി ഓര്‍മിച്ചെടുക്കാന്‍ ശ്രമിക്കണം. 

പഠിക്കുന്ന സ്ഥലം

കുട്ടികള്‍ക്ക് കംഫര്‍ട്ടബിളായിട്ടുള്ള സ്ഥലത്ത് ഇരുന്ന് പഠിക്കാന്‍ അനുവദിക്കുന്നതാകും നല്ലത്. കുട്ടികള്‍ പഠിക്കാന്‍ ഇരിക്കുന്ന റൂമില്‍ നല്ല വെളിച്ചവും വായുവും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!