രചനകളിലെ സ്ത്രീപക്ഷം

സ്ത്രീപക്ഷ രചനയിലൂടെ ജനങ്ങളുടെ ഇടയിൽ സ്ഥാനം ഉറപ്പിച്ച ശിൽപകല വിദഗ്ദ്ധ ഹെൽന മെറിൻ ജോസഫിന്റ വിശേഷങ്ങൾ കൂട്ടുകാരിയോട് പങ്ക് വയ്ക്കുന്നു

സ്ത്രീ പക്ഷം

ചിത്രകലയിലും, മറ്റ് വിവിധ മേഖലകളിലും ഒരു പോലെ കഴിവു തെളിയിച്ചിട്ടുള്ള ഹെൽനയുടെ താത്പര്യമാണ് പൊതുവേ ആൺകുട്ടികൾ തെരഞ്ഞെടുക്കുന്ന ശില്പകലയിലേക്ക് എത്തിച്ചത്. സ്ത്രീപക്ഷ  രചനാ ശൈലികളുടെ വ്യത്യസ്ത വഴികളിലൂടെ ആസ്വാദകരെ പ്രത്യേക ചിന്താലോകത്തേക്ക് നയിക്കുന്നു എന്നതാണ് ഹെൽനയുടെ റിലീഫ് വർക്കുകളുടെ ആകർഷണീയത.

ന്യൂഡൽഹി നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ നടക്കുന്ന ആർട്ട് എക്സിബിഷനിലും ഹെൽനയുടെ തെരഞ്ഞെടുക്കപ്പെട്ടവർക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട് . ചിത്രകലയിലും, മറ്റ് വിവിധ മേഖലകളിലും ഒരു പോലെ കഴിവു തെളിയിച്ചിട്ടുള്ള ഹെൽനയുടെ താത്പര്യമാണ് പൊതുവേ ആൺകുട്ടികൾ തെരഞ്ഞെടുക്കുന്ന ശില്പകലയിലേക്ക് എത്തിച്ചത്. 

എന്നെ തന്നെയാണ് വർക്കുകളിൽ പകർത്താൻ ശ്രമിച്ചത്. എനിക്ക് ഏറ്റവും പരിചയം ഉള്ളതും ആത്മബന്ധം ഉള്ള സ്ത്രീ ഞാൻ തന്നെ ആണല്ലോ. അതുകൊണ്ടാണ് അത്തരത്തിൽ ഒരു സൃഷ്ട്ടികൾ നിർമ്മിച്ചത്

പരമ്പര്യത്തിന്റെ വഴിയിൽ

അപ്പാപ്പനും അപ്പാപ്പന്റെ അപ്പനും ഒക്കെ ശില്പ കലാ വിദഗ്ദ്ധർ ആയിരിന്നു. ആലപ്പുഴയിലെ പള്ളികളിൽ ശിൽപകല ചെയ്തിട്ടുണ്ട്. അച്ഛനും അമ്മയും ചിത്രകല അധ്യാപകർ ആണ്‌. കുട്ടിക്കാലം തൊട്ടു ഞാനും ചിത്രം വരയ്ക്കുമായിരുന്നു. പ്ലസ് ടു വരെ ചിത്രങ്ങൾ വരയ്‌ക്കുന്നതിൽ ആയിരുന്നു എന്റെ ശ്രദ്ധ. ഡിഗ്രിതൊട്ടു ശിൽപകല ചെയ്തു തുടങ്ങി.

റാങ്കിന്റെ തിളക്കം

മാവേലിക്കര രാജാ രവിവർമ്മ കോളജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും ശില്പകലയിൽ ഒന്നാം റാങ്കോടെ ബി.എഫ്.എ ബിരുദം നേടിയ ഹെൽ ന, ഹൈദരാബാദ് സരോജിനി നായിഡു കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും എം.എഫ്. എ ബിരുദാനന്ത ബിരുദവും പൂർത്തിയാക്കി ഇപ്പോൾ ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിൽ ലക്ചററായി ജോലി ചെയ്യുന്നു.

വർക്കുകൾ

2017-ൽ കൊച്ചിൻ ബിനാലെയുടെ ഭാഗമായി നടന്ന സ്റ്റുഡൻറ്സ് ബിനാലെയിൽ ഹെൽനയുടെ ഗ്രൂപ്പ് പ്രദർശിപ്പിച്ച ,മുപ്പത് അടിയിൽ തീർത്ത സ്‌പൈറൽ വർക്ക് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കൊച്ചിൻ ബിനാലെ ഫൗണ്ടേഷന്റെ ഭാഗമായുള്ള നാലാമത് സ്റ്റുഡൻറ്സ് ബിനാലെ, കോവിഡിന്റെ സാഹചര്യത്തിൽ ഈ വർഷം ഓൺലൈനായി നടക്കുകയാണ്. ഇൻഡ്യയിലെ വിവിധ ഫൈൻ ആർട്സ് കോളേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുന്നൂറ്റിപ്പതിനഞ്ച് കുട്ടികളാണ് പങ്കെടുക്കുന്നത്. വുമൺ ഐഡന്റിറ്റി വിഭാഗത്തിൽ ഇരുപത്തഞ്ചിലധികം വുഡൻ റിലീഫ് വർക്കുകളുടെ ഇൻസ്റ്റലേഷനാണ് ഹെൽന മെറിൻ ജോസഫ് പ്രദർശിപ്പിക്കുന്നത്. ചിത്രങ്ങൾ വിറ്റു പോയത് വഴിയാണ് പഠന കാലത്തു പോക്കറ്റ് മണി ഒപ്പിച്ചിരുന്നത്. പ്രൊഫഷൻ ആയി സ്വീകരിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ജീവനോപാധി എന്നനിലയിൽ നിലയിൽ കൊണ്ടുപോകാൻ പ്രയാസമാണെന്നും ഹെൽന . ഡൽഹി യിൽ നടന്ന പ്രദർശനത്തിൽ എന്റെ ചില വർക്കുകൾ വിറ്റു പോയിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായി സ്വതന്ത്രമായി ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്.

കുടുംബം

ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനിയായ ഹെൽനമെറിൻ ജോസഫ് ചിത്രകലാധ്യാപകരായ വി.ജെ.ലാലിച്ചന്റെയും , ഹണിയുടെയും മകളാണ്. സിവിൽ എൻജിനീയറിംഗ് ഫൈനൽ ഇയർ വിദ്യാർത്ഥിയായ സഹോദരൻ ഫ്രാൻസിസ്ജോസഫും ,മാതാപിതാക്കളോടൊപ്പം പൂർണ്ണ പിന്തുണയോടെ ഒപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *