ഹാസ്യസാമ്രാട്ട് ഓർമ്മയായിട്ട് ഇന്നേക്ക് 11 വർഷം

കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് ഇന്നേക്ക്  11 വർഷം . കേരളക്കരയെ മുഴുവൻ കണ്ണീരിലാഴ്ത്തി അദ്ദേഹം ഈ ലോകം വിട്ടു പോയത് 2010 ഫെബ്രുവരി രണ്ടിന് ആയിരുന്നു . വില്ലൻ വേഷത്തിലൂടെയാണ് സിനിമാ ലോകത്തിലേക്ക് അദ്ദേഹം കാലെടുത്തുവെച്ചത് .  പിന്നീട് ഹാസ്യതാരമായാണ് അദ്ദേഹം അറിയപ്പെട്ടത്. ഹാസ്യത്തിൽ  പുതിയ അനുഭവങ്ങള്‍ നല്‍കി പ്രേഷകരുടെ മനസ്സിലിടം നേടിയ താരമാണ് കൊച്ചിന്‍ ഹനീഫ. മലയാളം, ഹിന്ദി,തമിഴ് തുടങ്ങിയ നിരവധി ഭാഷകളിൽ മുന്നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

  കൊച്ചിൻ ഹനീഫ എന്ന പേര് കേൾക്കുമ്പോഴേ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന കഥാപാത്രങ്ങൾ നിരവധിയാണ് . കിരീടത്തിലെ ഹൈദ്രോസ് ,ഹിറ്റ്ലർ ജബ്ബാർ പഞ്ചാബി ഹൗസിലെ മുതലാളി തുടങ്ങിയ കഥാപാത്രങ്ങൾ ഉദാഹരണങ്ങൾ മാത്രം .                                                                                                          കൊച്ചിൻ ഹനീഫയുടെ തൂലികയിൽ പിറന്നതും സംവിധാനം ചെയ്തതുമായ ഒരുപിടി മികച്ച ചിത്രങ്ങള്‍. തെന്നിന്ത്യൻ സിനിമാലോകത്ത് തിരക്കഥാകൃത്തായും സംവിധായകനായും നടനായും നിറഞ്ഞുനിന്ന താരമായിരുന്ന കൊച്ചിൻ ഹനീഫയുടെ ഓർമ്മ ദിനത്തിൽ  അദ്ദേഹത്തിന് മലയാള സിനിമ   താരചക്രവർത്തി മാർ  ഓർമ്മ പൂക്കളുമായി എത്തി .

Leave a Reply

Your email address will not be published. Required fields are marked *