സുരേഷ് ഗോപി-ജോഷി ചിത്രവുമായി “ക്യൂബ്സ് ഇന്റര്‍നാഷണല്‍ “
ജോഷി സംവിധാനം ചെയ്യുന്ന “പാപ്പൻ” എന്ന ചിത്രത്തിലൂടെ “ക്യുബ്സ് ഇന്റർനാഷണൽ” മലയാള ചലച്ചിത്ര നിർമാണ രംഗത്തേക്ക്.ലോജിസ്റ്റിക്, കൺസ്ട്രക്ഷൻ , ട്രെഡിങ്, ഭക്ഷ്യവ്യാപാര രംഗത്തെ മികച്ച കമ്പനിയാണ് ക്യുബ്സ് ഇന്റർനാഷണൽ.
തൃശൂർ ജില്ലയിലെ തളിക്കുളത്തു ജനിച്ചു വളർന്നു ഇപ്പോൾ എറണാകുളത്തു സ്ഥിര താമസമാക്കിയ ഷെരീഫ് മുഹമ്മദ് ആണ് ക്യുബ്സ് ഇന്റർനാഷണലിന്റെ സാരഥി.സുരേഷ് ഗോപിയുടെ ശക്തമായ കഥാപാത്രവുമായി എത്തുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ അഭിനേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്.
ബിഗ് ബജ്റ്റില്‍ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ സൂപ്പർ സ്റ്റാർ ചിത്രം, ഡേവിഡ് കാച്ചപ്പിള്ളിക്കൊപ്പം ചേർന്നാണ് ക്യൂബ്സ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്നണ്. ജോഷിയുടെ കഴിഞ്ഞ ചിത്രമായ പൊറിഞ്ചു മറിയം ജോസ് ബ്ലോക്ക് ബസ്റ്റർ ആയിരുന്നു.
ദുബൈയിലും ഖത്തറിലും ഇന്ത്യയിലും ആയി ഏഴു കമ്പനികളിലായി നിക്ഷേപമുള്ള ഈ കമ്പനി മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും ചിത്രങ്ങൾ നിർമ്മിക്കാനും വിതരണം ചെയ്യാനുമുള്ള പദ്ധതികളുണ്ടെന്ന് ഷെരീഫ് മുഹമ്മദ് പറഞ്ഞു.
നല്ല സിനിമകളുടെ ഭാഗമായി മലയാള സിനിമയെ ലോക നിലവാരത്തിൽ എത്തിക്കാനും വിദേശ വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനും നിരവധി സൂപ്പർ പ്രൊജക്റ്റുകൾ കമ്പനിയുടെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.