ട്രൂകോളര്‍ ആപ്പില്‍ നിന്ന് പേര് നീക്കം ചെയ്യണോ?..
സ്പാം കോളുകളെയും അജ്ഞാത കോളുകളെയും കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക എന്നതാണ് ട്രൂകോളര്‍ ആപ്പിന്റെ ലക്ഷ്യം.
ഉപയോക്തൃ അനുഭവത്തിന്റെയും അവലോകനത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ ഡാറ്റാ ബേസ് തയ്യാറാക്കിയിരിക്കുന്നത്.. എന്നാല്‍, ഇന്ന് പലരും ട്രൂകോളറില്‍ നിന്ന് അവരുടെ പേര് നീക്കംചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഇത് വളരെ എളുപ്പത്തില്‍ ചെയ്യാം. ട്രൂകോളറില്‍ നിന്ന് നിങ്ങളുടെ പേരും നമ്പറും എന്നെന്നേക്കുമായി നീക്കം ചെയ്യാന്‍ കഴിയുന്ന മാര്‍ഗത്തെക്കുറിച്ചാണ് ഇനി പറയുന്നത്.
- ആദ്യം നിങ്ങള്‍ ട്രൂകോളര്‍ ആപ്പ് തുറക്കുക.
- നിങ്ങള്‍ ഇതിനകം ലോഗിന്‍ ചെയ്തിട്ടില്ലെങ്കില്‍, ഇവിടെ ലോഗിന്‍ ചെയ്യേണ്ടതുണ്ട്.
- ഹാംബര്‍ഗര്‍ ഐക്കണിലേക്ക് പോകണം. ഇവിടെ നിങ്ങള്‍ക്ക് സെറ്റിംഗ് ഓപ്ഷന്‍ ലഭിക്കും. അതില്‍ ക്ലിക്ക് ചെയ്യുക.
- പ്രൈവസി സെന്റര്‍ എന്ന ഓപ്ഷന്‍ സെലക്ടറ്റ് ചെയ്യണം.
- ഇവിടെ Deactivate എന്ന ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ക്ലിക്ക് ചെയ്യണം.
ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുവേണ്ടി
നിങ്ങളൊരു iPhone അല്ലെങ്കില്‍ iOS ഉപയോക്താവാണെങ്കില്‍, നിങ്ങള്‍ മറ്റൊരു രീതി ഉപയോഗിക്കേണ്ടതുണ്ട്. ഇതിനായി ആദ്യം ട്രൂകോളര്‍ ആപ്പിലേക്ക് പോകണം. ഇവിടെ നിങ്ങളുടെ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്യുക. പ്രൈവസി സെന്റര്‍ എന്ന ഓപ്ഷന്‍ സെലക്ടറ്റ് ചെയ്യണം. ഇവിടെ Deactivate എന്ന ഓപ്ഷന്‍ ലഭിക്കും. നിങ്ങള്‍ അതില്‍ ക്ലിക്ക് ചെയ്യണം.
അണ്‍ലിസ്റ്റ് ചെയ്യണം
ഇത് ചെയ്താലും നിങ്ങളുടെ നമ്പര്‍ ട്രൂകോളര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. ലിസ്റ്റില്‍ നിന്ന് നിങ്ങളുടെ പേര് നീക്കം ചെയ്യാന്‍, നിങ്ങള്‍ അണ്‍ലിസ്റ്റിന്റെ സഹായം തേടണം. ഇതിനായി ഉപയോക്താക്കള്‍
http://www.truecaller.com/unlisting/ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.ഇവിടെ നിങ്ങളുടെ രാജ്യത്തിന്റെ കോഡിനൊപ്പം മൊബൈല്‍ നമ്പര്‍ നല്‍കണം. തുടര്‍ന്ന് അണ്‍ലിസ്റ്റ് ക്ലിക്ക് ചെയ്യുക. ഇതുവഴി ട്രൂകോളറില്‍ നിന്ന് നിങ്ങളുടെ നമ്പര്‍ നീക്കം ചെയ്യാം.
ഇതിന് ശേഷവും നിങ്ങള്‍ ട്രൂകോളറില്‍ നമ്പര്‍ കാണുന്നുവെങ്കില്‍, അത് ഹിസ്റ്ററി അല്ലെങ്കില്‍ കാഷെ മെമ്മറി മൂലമാണ്. അവയും ഡിലീറ്റ് ചെയ്ത് കൊടുക്കാം.