ഷാരൂഖ് നായകനാകുന്ന ചിത്രത്തിൽ നയൻ താരയ്ക്ക് പകരം സാമന്ത എത്തും
അറ്റ്ലീയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഹിന്ദി സിനിമയിൽ നയൻതാരയെ ക്ഷണിച്ചിരുന്നു. എന്നാൽ ഇപ്പോൾ നടി പിന്മാറിയതായിട്ട് ആണ് റിപ്പോർട്ടുകൾ വരുന്നത്. പകരം നടി സാമന്തയെ ആ റോൾ ഏൽപ്പിച്ചുവെന്നും പറയുന്നുണ്ട്.
ഷൂട്ടിങ്ങ് പുണെയിൽ തുടങ്ങി. എന്നാൽ, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിനെതുടർന്ന് ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ നീണ്ടു പോവുകയാണ്. ഷാരൂഖ് എന്ന് സിനിമാ തിരക്കുകളിലേക്ക് കടക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ചിത്രീകരണം നീണ്ടു പോകുന്നതിനാൽ ഡേറ്റിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് നയൻതാര ചിത്രത്തിൽ നിന്നും പിന്മാറുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെയാണ് സാമന്തയ്ക്ക് ചിത്രത്തിലേക്ക് വഴി തുറന്ന് കിട്ടിയത്. എന്നാൽ ഈ വാർത്തയിൽ അണിയറപ്രവർത്തകരുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രിയാമണി, സാന്യ മൽഹോത്ര, സുനിൽ ഗ്രോവർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.
ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് ചിത്രം നിർമിക്കുക എന്നും ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് ഷാരൂഖ് എത്തുക എന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.ഷാരൂഖിന്റേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം യഷ് രാജ് ഫിലിംസ് ഒരുക്കുന്ന പഥാനാണ്. ദീപിക പദുക്കോണും ജോൺ എബ്രഹാമും ഇതിൽ പ്രധാന വേഷത്തിൽ വരുന്നുണ്ട്. സ്പൈ ത്രില്ലറായി സിനിമ ആണ് ഇതിൽ. അണ്ണാത്തെ, നേട്രിക്കൺ തുടങ്ങിയ സിനിമകൾ ആണ് നയൻതാരയുടേതായി വരാനിരിക്കുന്നത്.