ഭൂമിയിലെ സ്വര്‍ഗം ‘കാശ്മീര്‍’ കാശ്മീരിന്‍റെ സ്വര്‍ഗം ‘ദൂത്പത്രി’!!!!!

യാത്ര കാശ്മീരിലേക്കാണോ പോകൂ ദൂത്പത്രിയിലേക്ക്

കാശ്മീർ യാത്രയിൽ എല്ലാവരും പോകുന്ന തിരക്കുപിടിച്ച സ്ഥലങ്ങള്‍ ഒഴിവാക്കി ഒരു പുതിയ നാടിനെയും അവിടുത്തെ രീതികളെയും പരിചയപ്പെടുവാൻ താല്പര്യമുള്ളവർക്ക് ധൈര്യമായി തിര‍ഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലമാണ് ദൂത്പത്രി. കാഴ്ചകളിൽ മാത്രമല്ല, കാലാവസ്ഥയിലും ഭൂപ്രകൃതിയിലുമെല്ലാം പ്രത്യേകത നിങ്ങൾക്കിവിടെ അനുഭവിക്കാം.

വിശാലമായ പുൽമേടുകൾ, അതിൽ മേഞ്ഞുനടക്കുന്ന ആട്ടിൻപറ്റങ്ങൾ, വളർന്നുയരത്തിൽ നിൽക്കുന്ന മരങ്ങളുടെ അതിരിൽ നിന്നുയർന്നു കാണുന്ന മഞ്ഞുപുതച്ച പർവ്വതങ്ങൾ എന്നിങ്ങനെ ഒരു ദിവസത്തെ കാഴ്ചകളെ മനോഹരമാക്കുവാനും ജീവിതകാലം മുഴുവനും നീണ്ടുനിൽക്കുന്ന ഓർമ്മകൾ നല്കുവാനും ദൂത്പത്രി സഹായിക്കും.

ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹര വിനോദസഞ്ചാര കേന്ദ്രമാണ് ദൂത്പത്രി. സമുദ്രനിരപ്പിൽ നിന്ന് 8957 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദൂത്പത്രി ശ്രീനഗറിൽ നിന്ന് 42 കിലോമീറ്ററും ബുദ്ഗാം ജില്ലയുടെ ആസ്ഥാനത്തുനിന്ന് 22 കിലോമീറ്ററും അകലെയാണ് സ്ഥിതി ചെയ്യുന്നത്.

“ദൂത്പത്രി” എന്ന പേരിന് പിന്നിലെ കഥ കശ്മീരിന്റെ നിഗൂഢ പാരമ്പര്യങ്ങളിൽ മുഴുകിയിരിക്കുന്നു. ഷെയ്ഖ് ഉൽ ആലം എന്നും അറിയപ്പെടുന്ന സന്യാസി ഷെയ്ഖ് നൂർ ദിൻ നൂറാനി ഒരിക്കൽ ഈ പുൽമേടുകളിൽ പ്രാർത്ഥിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. വുദു ചെയ്യാൻ വെള്ളം തേടി അദ്ദേഹം തന്റെ വടികൊണ്ട് നിലത്ത് അടിച്ചു, അദ്ദേഹത്തെ അത്ഭുതപ്പെടുത്തി, വെള്ളത്തിന് പകരം പാൽ ഒഴുകാൻ തുടങ്ങി.


ശുദ്ധീകരണത്തിനായി പാൽ വെള്ളമാക്കി മാറ്റാൻ നിർദ്ദേശിച്ചപ്പോൾ, ദ്രാവകം ഉടനടി രൂപാന്തരപ്പെട്ടു. അങ്ങനെ ഈ ദിവ്യ അത്ഭുതത്താൽ നിറഞ്ഞ പുൽമേടിന് ദൂത്പത്രി എന്ന് പേരിട്ടു, അതായത് “പാൽ താഴ്‌വര”. ഇന്ന്, ദൂത്പത്രിയിൽ ഒഴുകുന്ന വെള്ളം ദൂരെ നിന്ന് നോക്കുമ്പോൾ സവിശേഷമായ പാൽ പോലെയുള്ള രൂപം നിലനിർത്തുകയും വർഷം മുഴുവനും ഉന്മേഷദായകമായ തണുപ്പ് നിലനിർത്തുകയും ചെയ്യുന്നു.
ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ച കാരണം മാസങ്ങളോളം ഈ പ്രദേശത്ത് എത്തിച്ചേരാൻ കഴിയില്ല. വേനൽക്കാലത്ത് കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുവരുന്ന പ്രാദേശി ഇടയന്മാർക്ക് ഈ താഴ്‌വര ഒരു താൽക്കാലികവാസ കേന്ദ്രമായി മാറുന്നു.


ഗുജ്ജർ-ബക്കർവാൾ സമൂഹങ്ങൾ ഉപയോഗിക്കുന്ന ഈ വീട് മണ്ണ്, മരം, കല്ല് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൻ്റെ കട്ടിയുള്ള മതിലുകൾ ശൈത്യകാലത്ത് ചൂട് നിലനിർത്താനും വേനൽക്കാലത്ത് തണുപ്പ് നിലനിർത്താനും സഹായിക്കുന്നു.

മേൽക്കൂരയിലെ മണ്ണിന്റെയും പുല്ലിന്റെയും പാളികൾ താപനില നിയന്ത്രിക്കുകയും ശൈത്യകാലത്ത് മഞ്ഞിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.ശ്രീനഗറിൽ നിന്നും വെറും 40 കിലോമീറ്റർ ദൂരം മാത്രമേ ഈ സ്ഥലത്തേയ്ക്കുള്ളൂ. കാർ എടുത്തുപോവുകയാണെങ്കിൽ ഒരു മണിക്കൂറിൽ ഇവിടെ എത്താം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഓംപോരയാണ്. ശ്രീനഗറില്‍ നിന്നും ബഡ്ഗാമിലേക്കും അവിടുന്ന് ഖാന്‍ സാഹിബ് വഴി ധൂത്പത്രിയില്‍ എത്താം.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയം തിരഞ്ഞെടുക്കാം. എന്നാൽ മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന നാടിനെയാണ് കാണേണ്ടതെങ്കിൽ വിന്‍റർ സീസൺ തിരഞ്ഞെടുക്കാം. അതിൽത്തന്നെ യാത്ര, ഡിസംബർ, ജനുവരി മാസങ്ങളിൽ നടത്തുവാൻ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!