ഉണക്കമ്മീൻ ചമ്മന്തി
ഉണക്കസ്രാവ് 8 കഷ്ണം
വറ്റൽ മുളക് 4
മുളകുപൊടി 1 ടിസ്പൂണ്‍
വേപ്പില
കുഞ്ഞുള്ളി 5 ചതച്ചത്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഉണക്ക സ്രാവ് കഷ്ണങ്ങൾ കുറച്ചു നേരം വെള്ളത്തിൽ ഇട്ടു വക്കുക. (അധികമുള്ള ഉപ്പ് പോകാനും, soft ആകാനും )അതിനുശേഷം മീൻ കഷ്ണങ്ങൾ ചെറുതാക്കി മുറിച്ചെടുക്കാം.മുറിച്ച മീനിലേക്ക് 1 ടിസ്പൂണ്‍ മുളകുപൊടി ചേർത്ത് വറുത്തെടുക്കുക.
മീൻ നന്നായി ഫ്രൈ ആയി വരുമ്പോൾ അതിലോട്ടു വേപ്പില, വറ്റൽ മുളക്, കുഞ്ഞുള്ളി ചതച്ചത് എന്നിവ ചേർത്ത് 2 മിനിറ്റ് ഒന്ന് മൂപ്പിച്ചെടുക്കുക.ഫ്രൈ ചെയ്തെടുത്തത് ചൂടാറി വരുമ്പോൾ ഇത് മിക്സിയിൽ ഇട്ടു അടിച്ചെടുക്കുക.ഇതിലോട്ട് ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക.1 ടീസ്പൂണ്‍ വെളിച്ചെണ്ണകൂടി ചേർത്ത് ഇളക്കിയാൽ മീൻ ചമ്മന്തി റെഡി.
കടപ്പാട് അമ്മച്ചിയുടെ അടുക്കള