ചന ബട്ടൂര

റെസിപി പ്രീയ ആര്‍ ഷേണായ്

മൈദ 1/4 കപ്പ്‌

ആട്ട ഒന്നര കപ്പ്

തൈര് 1/2 കപ്പ്‌

ബേക്കിംഗ് സോഡ 1/2 ടീസ്പൂൺ

പഞ്ചസാര 2- 3 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

നെയ്യ് 1 ടീസ്പൂൺ

ഓയില്‍ വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന

മൈദ, തൈര്, ഉപ്പ്, സോഡാ, പഞ്ചസാര എന്നിവ ചേർത്തു നല്ല സോഫ്റ്റ് ആയി കുഴച്ചു വെയ്ക്കുക.. ഇത് 5-6 മണിക്കൂർ അടച്ചു വെയ്ക്കുക.. ശേഷം ആദ്യം ആട്ട എടുത്തു അതിലേക്കു നെയ്യ് ചേർത്ത് ഒന്ന് മിക്സ് ചെയ്യുക… ഇതിലേക്ക് പുളിപ്പിച്ച മൈദ മാവ് ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുഴയ്ക്കുക…. അത്യാവശ്യം സോഫ്റ്റായി കുഴയ്ക്കാം… ഇനി വീണ്ടും ഒന്നര മണിക്കൂറെങ്കിലും ഇത് അടച്ചു വെയ്ക്കുക.. ശേഷം നിങ്ങളുടേ ചീനച്ചട്ടിയിൽ കൊള്ളുന്ന വലുപ്പത്തിൽ പരത്തി വറുത്തു കോരാം…..

ചന മസാല

വെള്ള കടല വേവിച്ചത് 2 കപ്പ്‌

സവാള ചെറുതായി അരിഞ്ഞതു 1 വലുത്

തക്കാളി 3 ഇടത്തരം

ഇഞ്ചി പൊടിയായി അരിഞ്ഞത് ആവശ്യത്തിന്

വെളുത്തുള്ളി അല്ലി 8- 10 എണ്ണം

പച്ചമുളക് 2 എണ്ണം

ജീരകം 1 ടീസ്പൂൺ

പട്ട 1 കഷ്ണം

ഗ്രാമ്പു 3എണ്ണം

ഏലയ്ക്ക .. 3 എണ്ണം

ബേ ലീഫ് 1

കശ്മീരി മുളകുപൊടി 2 -3 ടീസ്പൂൺ

മല്ലിപ്പൊടി ഒന്നര ടീസ്പൂൺ

ജീരകപ്പൊടി 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി 1 ടീസ്പൂൺ

കിച്ചന്‍കിംഗ് മസാല 2 ടീസ്പൂൺ

റിഫൈന്ഡ് ഓയില്‍ l ടീസ്പൂൺ

ഉപ്പ്, പഞ്ചസാര 1 ടീസ്പൂൺ

മല്ലിയില ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

പാനിൽ എണ്ണ ചൂടാക്കി മസാലകളെലലാം ( ജീരകം മുതൽ ബേലീഫ് വരെ ) വറുക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് വഴറ്റുക…. സവാള ചേർത്ത് ഇളം പിങ്ക് നിറമാകുന്ന വരെ വഴറ്റുക പൊടികൾ ഓരോന്നായി ചേർത്ത് വഴറ്റി.. തക്കാളിയും ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക..

ഉപ്പ് ചേർക്കാം… വേവിച്ച കടല ചെറുതായി തവി കൊണ്ട് ഒന്നുടയ്ക്കുക . കടലയും പഞ്ചസാരയും ചേർത്ത് വെള്ളമൊഴിച്ചു പാകമാകും വരെ തിളപ്പിക്കുക….മല്ലിയില ചേർക്കുക….

Leave a Reply

Your email address will not be published. Required fields are marked *