ദുരാത്മാവ് “
ട്രെയ്ലർ കാണാം

യുവ സംവിധയകനായ നന്ദകുമാർ, ഒരു അസിസ്റ്റന്റ് പോലും ഇല്ലാതെ
ഒറ്റയ്ക്ക് ഒരു സിനിമയുടെ എല്ലാ ടെക്‌നിക്കൽ ജോലികളും സ്വയം ചെയ്ത് തുടർച്ചയായി അമ്പത് മണിക്കൂർ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ “ദുരാത്മാവ് ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ റിലീസായി. ലോകത്തിൽ തന്നെ ആദ്യത്തെ സംഭവമാണിത്. ഒരാൾ ഒറ്റയ്ക്ക് പതിനഞ്ചോളം അഭിനേതാക്കളെ വെച്ച് പത്തു ലൊക്കേഷനിൽ ചിത്രീകരിച്ച”ദുരാത്മാവ് “ഉടൻ തീയേറ്ററിൽ എത്തും.

മിക്സിങ് ഉൾപ്പെടെ ഡി ഐ അടക്കം പോസ്‌റ്‌പ്രൊഡക്ഷൻ വർക്ക് എല്ലാം ഒറ്റക്കു കൈകാര്യം ചെയ്ത്, അമ്പത് മണിക്കൂറിൽ തീർത്ത ലോകത്തിലെ ആദ്യത്തെ സിനിമ എന്ന പേരിൽ “ദുരാത്മാവ്” അറിയപ്പെടും.
ഇമ്മീഡിയറ്റ് ന്യൂസ് കേരള എന്ന യൂട്യൂബ് ചാനലിലൂടെ ഈ സിനിമയുടെ
ഒരു മിനിറ്റ് ഉള്ള ഒരു പ്രോമോ സോങ് റിലീസ് ചെയ്തത് ഇതിനകം പ്രേക്ഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.


ഈ സിനിമയിൽ നന്ദകുമാർ പടം എന്ന ഒരു ടൈറ്റിൽ അല്ലാതെ മറ്റൊന്നുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത.മൂന്നു പാട്ടും ഈ സിനിമയിൽ ഉണ്ട്.ഷൂട്ട് പൂർത്തിയാക്കി ഏറ്റവും പെട്ടന്ന് തീയേറ്ററിൽ റിലീസ് ആവുന്ന സിനിമ വിശേഷണവും ഈ സിനിമക്ക് ലഭിക്കും.
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *