കസൂരി മേത്തി വാങ്ങി കാശ് കളയണ്ട!!! വീട്ടില്‍ തയ്യാറാക്കിയെടുക്കാം
നമ്മുടെയെല്ലാം വീടുകളിൽ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും കസൂരി മേത്തി. എല്ലാവർക്കും ഈ ഒരു സാധനം പേരു കൊണ്ട് വളരെയധികം പരിചിതമാണെങ്കിലും അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയുന്നുണ്ടാവില്ല. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ള കസൂരി മേത്തി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാനായി സാധിക്കും.
അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കസൂരി മേത്തി ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം തന്നെ ഉലുവ മുളപ്പിച്ച് എടുക്കേണ്ടതുണ്ട്. അതിനായി കുറച്ച് ഉലുവയെടുത്ത് അല്പം വെള്ളത്തിൽ കുതിർത്തി ഒരു രാത്രി മുഴുവൻ വയ്ക്കുക. ഉലുവ നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ മുളപ്പിക്കാനായി ഇടാവുന്നതാണ്. അതിനായി ഒരു പോട്ടെടുത്ത് അതിൽ മുക്കാൽ ഭാഗത്തോളം മണ്ണ് നിറച്ചു കൊടുക്കുക. ശേഷം കുതിർത്തു വെച്ച ഉലുവ മണ്ണിൽ വിതറി കൊടുക്കുക.
ഇടയ്ക്കിടയ്ക്ക് ഉലുവയ്ക്ക് മുകളിൽ വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. കുറച്ചു ദിവസം അടുപ്പിച്ച് ഇങ്ങനെ ചെയ്യുമ്പോൾ ഉലുവ മുളച്ചു വരുന്നതായി കാണാം. ശേഷം ഒരു ചെറിയ ചെടിയുടെ രൂപത്തിലാകുമ്പോൾ അതിൽ നിന്നും ഇലകൾ മാത്രം ഊരി എടുക്കുക. ഇലകൾ നല്ലതുപോലെ കഴുകിയ ശേഷം വെയിലത്ത് വച്ച് ഉണക്കിയെടുക്കണം. കുറഞ്ഞത് ഒന്നര ദിവസമെങ്കിലും ഉലുവ ഇല ഇത്തരത്തിൽ ഉണക്കിയെടുത്തു കഴിഞ്ഞാൽ അടുക്കള ആവശ്യങ്ങൾക്കുള്ള കസൂരി മേത്തി റെഡിയായി കഴിഞ്ഞു.
സാധാരണ നമ്മുടെയെല്ലാം വീടുകളിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണല്ലോ കസൂരിമേത്തി ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു രീതിയിൽ വളർത്തിയെടുക്കുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്ക് ഉള്ളത് കടയിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല.
courtesy