ഇലട്രിക് വാഹനങ്ങള്‍ക്ക് രാത്രിചാര്‍ജിംഗിന് പത്ത് രൂപ
ഇലട്രിക്ക് വാഹനങ്ങളുടെ രാത്രചി ചാര്‍ജിംഗ് നിരക്ക് നിശ്ചയിച്ച് കെ.എസ്.ഇ.ബി. യൂണിറ്റ് പത്ത് രൂപ ഈടാക്കനാണ് തീരുമാനം.രാത്രി പത്ത് മുതല്‍ രാവിലെ 6 വരെയുള്ള സമയത്താണ് നിരക്കില്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുക.രാവിലെ 6 മുതൽ വൈകിട്ട് 6 വരെ 12 രൂപയും വൈകിട്ട് 6 മുതൽ രാത്രി 10 വരെ 15 രൂപയുമാണ് നിരക്ക്. ഒരുവര്‍ഷത്തേക്കാണ് ഈ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഏകീകൃത നിരക്ക് നിലവില്‍ വരുന്നത്. കെ.എസ്.ഇബിയുടെയും അനര്‍ട്ടിന്‍റെയും ചാര്‍ജിംഗ് സ്റ്റേഷനിലാണ് ഈ നിരക്ക് ബാധകമാകുന്നത്.
യൂണിറ്റിന് നാലര രൂപ. ഇപ്പോൾ 6 ജില്ലകളിൽ മാത്രമാണ് കെഎസ്ഇബി സ്വന്തം സ്ഥലത്ത് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഒരു വർഷമായി ഇവ പ്രവർത്തിക്കുന്നുണ്ട്.ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് ശരാശരി 25 മുതൽ 40 വരെ കിലോമീറ്റർ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഓടിക്കാം.