ഇത് ചേന നടുന്ന സമയം: ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ചേന നടീൽ കാലയളവാണ് മകരത്തിലെ തൈപ്പൂയവും കുംഭമാസത്തിലെ പൗർണമി നാളും. ചേന നടീലിന് ഒരുങ്ങുമ്പോൾ ചില പരമ്പരാഗത ശീലങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.ഒന്ന് ഒന്നേകാൽ കിലോ തൂക്കമുള്ള ചേനപൂളുകൾ ആണ് നടീൽവസ്തുവായി തെരഞ്ഞെടുക്കേണ്ടത്. ചേന ഒരിക്കലും ആഴത്തിൽ നാടൻ പാടില്ല.ഇടത്തരം ഭാരമുള്ള ചേന ഏകദേശം നാല് കഷണങ്ങളാക്കി ചാണക പാലിൽ മുക്കി നാലഞ്ചു ദിവസം ഉണക്കിയ ശേഷമാണ് നടേണ്ടത്. ചേനയുടെ പൂള് ഭാഗം നടന്ന ആളിനെ വലതുവശത്തേക്ക് വരത്തക്കവിധത്തിൽ വച്ചിട്ട് മണ്ണ് അടുപ്പിച്ച് ചവിട്ടി ഉറപ്പിക്കണം. രണ്ടര അടി ചുറ്റളവിലുള്ള തടത്തിൽ മുക്കാൽ അടിയിൽ കൂടുതൽ ആഴം ഉണ്ടാക്കാൻ പാടുള്ളതല്ല.

മണ്ണിൽ വച്ച് കഴിഞ്ഞാൽ ഉണക്കിപ്പൊടിച്ച ചാണകം ഒരു കുട്ട അതിൽ ഇട്ട ശേഷം കരിയില കൊണ്ട് പുതയിടണം. 10 ദിവസത്തിലൊരിക്കൽ ഒരു കുടം വെള്ളം കൊണ്ട് തടം നനയ്ക്കണം. ഇരുപതാം ദിവസം ഇട കിളക്കണം. ഏകദേശം ഒരുമാസം കഴിയുമ്പോൾ മുള വന്നിരിക്കും അപ്പോൾ തടത്തിലെ വശങ്ങളിലേക്ക് മണ്ണുമാറ്റി പുത നീക്കിയശേഷം അഞ്ച് കിലോ ചാണകപ്പൊടി 250 ഗ്രാം എല്ലുപൊടിയും കൂട്ടിക്കലർത്തി ഇട്ട് വീണ്ടും കരിയില കൊണ്ട് പുതയിട്ട് മണ്ണ് അടിക്കണം. കാലവർഷ ആരംഭത്തിൽ വീണ്ടും തടം തുറന്ന് ചാരം,, ശീമക്കൊന്ന, പൂവരശ് തുടങ്ങിയവയുടെ പച്ചിലകൾ അതിനുമീതെ പത്തുകിലോ പച്ച ചാണകം എന്നിവ ഇട്ടു വീണ്ടും മണ്ണ് അടുപ്പിക്കണം. തുലാമാസത്തിലാണ് കുംഭ ചേന വിളവെടുക്കുന്നത്.

മകരത്തിൽ നട്ടാൽ കർക്കിടകത്തിൽ വിളവെടുക്കാം. വിത്തിനുള്ള ചേന 10 ദിവസം കമഴ്ത്തിവെച്ച പുക കൊളിച്ചതിനു ശേഷം ചണച്ചാക്ക് അല്ലെങ്കിൽ മുളപ്പൊളിയിൽ മുകണ്ണിച്ച് അടുക്കിയാണ് സൂക്ഷിക്കേണ്ടത്. പ്രധാനമായും കൂടുതൽ വിളവ് ലഭിക്കുവാൻ കർഷകർ ഉപയോഗിക്കുന്ന ഇനങ്ങൾ ശ്രീപത്മം, ഗജേന്ദ്ര ചേന, ശ്രീ ആതിര തുടങ്ങിയവയാണ്.
വിവരങ്ങള്‍ക്ക് കടപ്പാട് ഫാമിംഗ് വേള്‍ഡ് ഫൈസല്‍

Leave a Reply

Your email address will not be published. Required fields are marked *