എക്സിക്യൂട്ടീവ് ലുക്ക് ട്രൈചെയ്യാം
അനുയോജ്യമായ വസ്ത്രധാരണവും മുഖത്തിനിണങ്ങുന്ന മേക്കപ്പുമാണ് നമുക്ക് സ്റ്റൈലിഷ് ലുക്ക് നല്‍കുന്നത്. ഡ്രസ്സിംഗ് ആണ് മറ്റുള്ളവരില്‍ നിങ്ങളുടെ ലുക്ക് നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം. വസ്ത്രത്തിന് ചേരുന്ന ആക്സസറീസ് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾക്ക് ആവശ്യമെന്ന് തോന്നുമ്പോഴെല്ലാം നിങ്ങളുടെ ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾക്ക് പ്രൊഫഷണൽ സഹായം തേടുന്നത് വളരെ നല്ലതാണ്.
- പോഷകാഹാരം, മതിയായ ഉറക്കം, കൃത്യമായ വ്യായാമം, എന്നിവയുണ്ടെങ്കില്‍ ചര്‍മ്മത്തിന്‍റെ തിളക്കം തനിയെ ഉണ്ടാകും.
- മുഖം വൃത്തിയായിരിക്കുവാന്‍ ക്ലെൻസർ ഉപയോഗിച്ച് ദിവസവും വൃത്തിയാക്കുക.ചർമ്മത്തിന് അനുയോജ്യമായ മോയ്സ്ചറൈസർ തിരഞ്ഞെടുത്ത് ഉപയോഗിക്കുക.
- വരണ്ട ചർമ്മമുള്ളവരാണെങ്കില്‍ ഫേഷ്യൽ ഓയിലുകളോ ഹെവി ക്രീം അടിസ്ഥാനമാക്കിയുള്ള മോയിസ്ചറൈസറുകളോ ഉപയോഗിക്കാം . മുഖക്കുരു, എണ്ണമയമുള്ള ചർമ്മത്തിന് ഹൈലൂറോണിക് ആസിഡ് അടങ്ങിയ സെറം നല്ലതാണ്.
എക്സിക്യൂട്ടീവ് ലുക്കിന് ലൈറ്റ് മേക്കപ്പ്
എക്സിക്യൂട്ടീവ് ലുക്കിന് ലൈറ്റ് മേക്കപ്പാണ് നല്ലത്. നാച്ചുറല്‍മേക്കപ്പ് ബേസുകൾ വേണം ഉപയോഗിക്കേണ്ടത്. മുഖത്ത് ആദ്യം ലൈറ്റ് കോപാംക്റ്റ് ടച്ച് ഇടണം. കണ്ണുകൾ ഹൈലൈറ്റ് ചെയ്യാൻ ആദ്യം കോൺട്രാസ്റ്റായി ബേസ് ടോൺ ഷാഡോ പുരട്ടിയ ശേഷം ബ്ലൂയിഷ് സിൽവർ ടച്ച് നൽകണം. അതിനുശേഷം കൺമഷി ഉപയോഗിക്കുക. കവിളുകളിൽ പീച്ച് കാരമൽ ബ്ലഷ് ടച്ച് നൽകാം. ചുണ്ടുകളിൽ ലിപ് ലൈനർ ഉപയോഗിച്ച് നേരിയ ഔട്ട്ലൈൻ നൽകണം. അതിനുശേഷം ന്യൂഡ് ലിപ്സ്റ്റിക്ക് ചുണ്ടകളിൽ അപ്ലൈ ചെയ്യാം.