“ഇവിടെ ” ഓഡിയോ പുറത്ത്


പ്രസാദ്,വിപിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിച്ചുലാല്‍ സംവിധാനം ചെയ്യുന്ന ” ഇവിടെ ” എന്ന ചിത്രത്തിന്റെ ഓഡിയോ,പ്രശസ്ത സംവിധായകനും നടനുമായ വിപിന്‍ ആറ്റ്ലി പ്രകാശനം ചെയ്തു.പാലക്കാട് വാടികയില്‍ വെച്ച് നടന്ന ചടങ്ങില്‍ സംവിധായകന്‍ നിതിന്‍ ഐസക്ക്,
അമീര്‍,ജിയോ ജോണ്‍,ബാബു ലൂയിസ്,ഷാജി,ബേബി മി
സ് തുടങ്ങിയവര്‍ പങ്കെടുത്തു.

സംവിധായകന്‍ കിച്ചുലാല്‍ എഴുതിയ വരികള്‍ക്ക് എം ഒ ബേബി സംഗീതം പകരുന്നു.പ്രസാദ് ,വര്‍ഷ എന്നിവരാണ് ഗായകര്‍.മാസോ പിക്ച്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രമേശ് വടക്കന്‍നിര്‍വ്വഹിക്കുന്നു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി.

താര നിര്‍ണ്ണയം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ ആദ്യം പാലക്കാട് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *