വരവ് ചെലവ് എങ്ങനെ കൈകാര്യം ചെയ്യാം?

വരുമാനമുള്ള സമയത്ത് സമ്പാദ്യം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. ദീർഘകാല സമ്പാദ്യങ്ങൾ നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. നിക്ഷേപം ആരംഭിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്, അവ എന്തൊക്കെയാണെന്ന് നോക്കാം.

നേരത്തെ തുടങ്ങാം

എത്രയും പെട്ടന്ന് തന്നെ സമ്പാദ്യ ശീലം തുടങ്ങാനായി ശ്രദ്ധിക്കുക.ചെറുതോ കൂടിയതോ വരുമാനമാകട്ടെ ഒരു തുക നിക്ഷേപിക്കുന്നതിനായി മാറ്റിവയ്ക്കുക. അവ ചെറുതാണെങ്കിലും തുടക്കം പ്രധാനമാണ്. ഭാവിയിൽ നിങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽ സമ്പാദ്യം നിങ്ങളെ സഹായിക്കും

നിങ്ങൾ ചെലവഴിക്കാൻ തുടങ്ങുന്നതിനുമുമ്പ് തന്നെ നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപത്തിലേക്ക് മാറ്റി വെക്കുക. ബാക്കി വരുന്ന തുക മാത്രം ചെലവിനായി എടുക്കുക.നേരെ മറിച്ചാണ് ചെയ്യുന്നതെങ്കിൽ ചെലവിനൊടുവിൽ നിക്ഷേപിക്കാൻ നിങ്ങളുടെ കൈയിൽ പണം കാണില്ല.

ബാങ്ക് അക്കൗണ്ടുകൾ

പലർക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നത് വളരെ പ്രധാനമാണ്. പല ബാങ്കുകളും പല ചാർജുകളും പിടിക്കാറുണ്ട്, അതിനാൽ തന്നെ മിനിമം ബാങ്ക് ബാലൻസ് ചാർജുകളും മറ്റും നിങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം.

ദീര്‍ഘ ദര്‍ശി

നിങ്ങളുടെ കുടുംബം എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും നിങ്ങളെയാണ് ആശ്രയിക്കുന്നത് എന്നുണ്ടെങ്കിൽ കുടുംബത്തിൽ അപ്രതീക്ഷിതമായി എത്തിക്കുന്ന ചെലവുകൾ മുൻകൂട്ടി കാണുക. അതായത് കുടുംബത്തിലെ എല്ലാവർക്കും ഇൻഷുറൻസ് പോളിസി എടുക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഭാവിയിൽ ഉണ്ടാകാവുന്ന ഏത് അടിയന്തിര സാഹചര്യങ്ങളും നിങ്ങൾക്ക് എളുപ്പത്തിൽ പരിഹരിക്കാൻ ഇതുവഴി സാധിക്കും.

ഷോപ്പിംഗ് നടത്തുമ്പോഴെല്ലാം ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തുക


.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!