“ഹരി ഹര വീരമല്ലു “
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പവർസ്റ്റാർ പവൻ കല്യാണിനെ ഇതിഹാസ നായകനാക്കി ക്രിഷ് സംവിധാനം ചെയ്യുന്ന‘ഹരി ഹര വീരമല്ലു’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഹാ ശിവരാത്രി ദിവസം റിലീസായി.

തെലുങ്കിനോടാെപ്പം ഒരേ സമയം മലയാളം,ഹിന്ദി തമിഴ്,കന്നട എന്നി ഭാഷകളിലും റിലീസ് ചെയ്യുന്ന ഈ ചിത്രത്തില്‍ നിധി അഗര്‍വാള്‍ നായികയാവുന്നു.ടെെറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന പവര്‍ കല്യാണിന്റെ രൂപംപൂര്‍ണ്ണമായുംനവോന്മേഷപ്രദമാണ് 150കോടിമുടക്കിമെഗാസൂര്യപ്രൊഡക്ഷൻസിന്റെബാനറില്‍ എ എം രത്നഅവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജ്ഞാനശേഖര്‍ വി എസ് നിര്‍വ്വഹിക്കുന്നു.

ഇതിഹാസ വീരകൃത്യത്തിന്റെ കഥയാണിത്, ”സംവിധായകൻ ക്രിഷ് പറയുന്ന ഈ ചിത്രത്തില്‍ പതിനേഴാം നൂറ്റാണ്ടിലെ മുഗൾ, ഖുതുബ് ഷാഹിസ് കാലഘട്ടത്തിന്റെ പശ്ചാത്തലമാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗിനായി ചാർമിനാർ, റെഡ് ഫോർട്ട്, മച്ചിലിപട്ടണം പോർട്ട് തുടങ്ങിയിടത്താണ് സെറ്റുകൾ ഒരുക്കുന്നത്

ചിത്രത്തിന്റെ ഷൂട്ടിങ് 40 ശതമാനം പൂർത്തിയായതായിഅണിയറപ്രവർത്തകർ അറിയിച്ചു.

എം എം കീരവാനി സംഗീതം പകരുന്നു.
നിർമ്മാണം-എ. ദയകർ റാവു,സംഭാഷണം- സായ് മാധവ് ബുറ,
വിഷ്വൽ ഇഫക്റ്റ്- ബെൻ ലോക്ക്,
പ്രൊഡക്ഷൻ ഡിസൈനർ- രാജീവൻ,
സ്റ്റണ്ട്- രാം-ലക്ഷ്മൺ,ശ്യാം കൗശ്യല്‍, ദിലീപ് സുബ്ബാരായൺ.
2022 സംക്രാന്തി നാളില്‍ “ഹരി ഹര വീരമല്ലു പ്രദര്‍ശനത്തിനെത്തിക്കുന്നു.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Leave a Reply

Your email address will not be published. Required fields are marked *