വീട്ടില്‍ ജിം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീട്ടിൽത്തന്നെ ജിം വ്യായാമം ചെയ്യാനാണ് പൊതുവെ ആളുകൾക്ക് താല്പര്യമെങ്കിലും ശരിയായ വ്യായാമ രീതി അറിയാതെ വീട്ടിൽത്തന്നെ വ്യായാമം ചെയ്യുന്നത് ദോഷമേ വരുത്തു. അതിനാൽ നല്ലൊരു പരിശീലകന്‍റെ അടുത്തു നിന്നും വ്യായാമങ്ങൾ അഭ്യസിക്കണം.

ജിം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വീട്ടിൽത്തന്നെയാണ് ജിം വ്യായാമം ചെയ്യാനുദ്ദേശിക്കുന്നതെങ്കിൽ ട്രെയ‌നറുടെ വിദഗ്ധോപദേശം തേടിയിരിക്കണം.
  • മെഷീൻ സെറ്റ് ചെയ്യാനറിയാത്തവർ തീർച്ചയായും ഒരു മെക്കാനിക്കിന്‍റെ സഹായം തേടണം.
  • ജിം ഉപകരണത്തിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുണ്ടെങ്കിൽ അതിൽ വ്യായാമം ചെയ്യരുത്.
  • സ്‌ഥല പരിമിതി, ബജറ്റ് ഇവ മുന്നിൽകണ്ടുവേണം ഉപകരണങ്ങൾ വാങ്ങാൻ.
  • തെറ്റായ രീതിയിൽ ഡിസൈൻ ചെയ്ത‌തിരിക്കുന്ന ഉപകരണങ്ങൾ ദോഷമേ വരുത്തു. അതുകൊണ്ട് ബ്രാന്‍റഡ് ഉപകരണങ്ങൾ വാങ്ങണം.
  • ജിമ്മിൽ വ്യായാമം ചെയ്യേണ്ട രീതിയും അറിഞ്ഞിരിക്കണം.
  • വീടുകളിൽത്തന്നെ ചെയ്യാൻ ഏറ്റവും അനുയോജ്യമായ വ്യായാമങ്ങളാണ് ബെൻച് പ്രസ്സ്, ലെഗ് എക്സ്‌ടെൻഷൻ, സീറ്റഡ് വ്യായാമങ്ങൾ.
  • ഹോം ജിം അല്പ‌ം ചെലവേറിയതാണ്. ഏതുതരം ഉപകരണം വാങ്ങി വയ്ക്കാനുദ്ദേശിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.
  • റീബോക്ക്, അഡിഡാസ്, നൈക്കി എന്നീ കമ്പനികളാണ് ഇത്തരം ഫിറ്റ്നസ്സ് ഉപകരണങ്ങളുടെ നിർമ്മാതാക്കൾ.

മെഷീനുകൾ

കാർഡിയോ വാസ്ക്യൂലർ ഉപകരണങ്ങൾ: ഇത് പേശികൾ ദൃഢമാക്കുന്നതിനു വേണ്ടിയുള്ളതാണ്. ഹൃദയസംബന്ധമായ വ്യായാമങ്ങൾക്കും നല്ലതാണ്.

‌സ്റ്റേഷനറി ബൈക്ക്: എക്സർ സൈക്കിളുകളാണ് ഇന്ന് കൂടുതലായും വ്യായാമത്തിന് ഉപയോഗിക്കുന്നത്. കുടവയർ കുറയ്ക്കുന്നതിന് ഇത് ഏറെ സഹായകരമാണ്. 4,000 മുതൽ 12,000 രൂപയോളം വരും ഇതിന്‍റെ വില.

ട്രെഡ്മിൽസ്: വൈദ്യുതിയുടെ സഹായത്തോടെ പ്രവർത്തിക്കുന്നതും അല്ലാത്തതുമായ ട്രെഡ്‌മിൽസ് ഉണ്ട്. മോട്ടോറിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്നവ കൂടുതൽ കാര്യക്ഷമമായിരിക്കും. ഇതിൽ വീതി കുടിയ വാക്കിംഗ് സ്ട്രിപ‌് ഉണ്ടായിരിക്കും. നിശ്ചിത വേഗതയിൽ നടക്കാൻ ഇതുവഴി സാധിക്കും. ഡി‌സ്പ്ലേ മോണിറ്ററിൽ നോക്കി വ്യായാമം ചെയ്യാനുള്ള സൗകര്യവും ഇവയ്ക്ക് ഉണ്ടായിരിക്കും. എത്ര കലോറി നഷ്ടമായിട്ടുണ്ടെന്നത് മോണിറ്ററിൽ വ്യക്തമാവും. വില 15,000 മുതൽ 1,000,00 വരെ.

സ്‌റ്റെപ്പർ: ഹോം ജിമ്മിൽ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന ഉപകരണമാണിത്. അമിത കൊഴുപ്പു നീക്കി കുടവയർ കുറയ്ക്കാൻ സാധിക്കുന്നു.

ഇലിപ്റ്റിക്കൽ ട്രെയ്‌നർ: കലോറിയുടെ അളവു നിയന്ത്രിച്ച് അമിത കൊഴുപ്പ് കുറയ്ക്കുവാൻ സഹായകരമാണ്.

സ്ട്രെങ്‌ത് ട്രെയ്നിംഗ്പേശികൾ ദൃഢമാക്കാൻ ഈ മെഷീൻ സഹായിക്കുന്നു.

ഡംബൽ ആന്‍റ ഗ്രിപ്പ് പില്ലർസ്

പേശികളുടെയും എല്ലുകളുടെയും സ്ട്രെച്ചിംഗ്, സ്ട്രേയ്റ്റനിംഗ്, വളർച്ച എന്നിവയ്ക്ക്

വെയിറ്റ് മെഷീൻ: ഹോം ജിം ഉപകരണമല്ലിത്. ഷോൾഡർ എക്സർസൈസിന് പാരലൽ ബെൻച്, ചെസ്‌റ്റ് എക്സർ സൈസിന് ഹോറിസോണ്ടൽ ബെൻപി, തൈ (thigh) എക്സ‌ർ സൈസിന് കാഫ് മെഷീൻ എന്നിവയാണ് വേണ്ടത്.

റെസിസ്റ്റന്‍റ് ഉപകരണങ്ങൾ: ശരീര ക്ഷീണവും ടെൻഷനും കുറയ്ക്കുന്നതിന് ഫലപ്രദം. ചെസ്‌റ്റ് എക്സ് പാന്‍റർ, വെയ്റ്റഡ് ബോൾസ്, റെസിസ്റ്റൻസ് റിംഗ്, ബാന്‍റ് എന്നീ ഉപകരണങ്ങൾ ഈ ശ്രേണിയിൽ വരും.

റോയിംഗ് മെഷീൻ: തുടകളിലെ അമിത കൊഴുപ്പ് സ്ട്രെച്ച് ചെയ്തു കുറയ്ക്കുന്നതിനുപകരിക്കും.

അബ്ക്രഞ്ച്: വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനാണിത്.

ക്രോസ് ട്രെയിനർ: അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരത്തിന്‍റെ ആകാരം നിലനിർത്തുന്നതിനും ഗുണകരം.

മൾട്ടി ‌സ്റ്റേഷൻ ഉപകരണങ്ങൾ: അരക്കെട്ട്, തുടകൾ എന്നിവിടങ്ങളിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *