ബൂട്ട് കട്ട് യൂ ടേൺ

ബെൽബോട്ടത്തെക്കുറിച്ച് അറിയില്ലേ. പഴയ സിനിമകളിൽ നടൻ ജയന്റെ പാന്റ് എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാകും. ആ സമയത്ത് യുവാക്കളുടെ ഹരമായിരുന്നു ഇത്. ബെൽബോട്ടത്തിന്റെ മറ്റൊരു വേർഷനാണ് ബൂട്ട്കട്ട്.

കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഇത് ഔട്ട് ഓഫ് ഫാഷനായി. ഇപ്പോഴിതാ, ബൂട്ട് കട്ട് വീണ്ടും ട്രന്‍റായി മാറി. മുൻനിര ബ്രാൻഡുകളാണ് പുതിയ രൂപത്തിൽ ബൂട്ട് കട്ടിനെ തിരിച്ചെത്തിക്കുന്നത്. ഡെനിം, ട്വിൽ, കോട്ടൺ എന്നീ തുണിത്തരങ്ങളിൽ, ഡിസൈനിൽ ചില മാറ്റങ്ങളോടെയാണ് ന്യൂ ജെൻ ബൂട്ട് കട്ടിന്റെ മാസ് എൻട്രി. ഇത് ഹൈ വെയ്സ്റ്റ് ആണ്. അതു കൊണ്ട് വ്യത്യസ്ത ശാരീരിക ആകൃയിലുള്ളവർക്കും മറ്റും ഇണങ്ങും. മികച്ച സ്റ്റിച്ചിങ്ങും ആണ്.

Leave a Reply

Your email address will not be published. Required fields are marked *