മഴക്കാലമിങ്ങെത്തി; ശ്രദ്ധ ‘ചെരിപ്പിലും’ വേണം
മണ്‍സൂണ്‍ ഇങ്ങെത്തികഴിഞ്ഞു. സാന്‍ഡല്‍ കളക്ഷനില്‍ ഷൂസിനോടും ലെതറിനോടും അല്‍പകാലത്തേക്ക് വിടപറഞ്ഞേക്കൂ.മഴക്കാലത്ത് പാദങ്ങളെ സംരക്ഷിച്ച് കൊണ്ട് തന്നെ കുറച്ച് സ്റ്റൈല്‍ ആയി ചെരുപ്പ് ധരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം എന്ന് നോക്കാം.
മഴക്കാലത്ത് ഫ്‌ലിപ്പ് ഫ്‌ലോപ്പ് ചെരുപ്പുകള്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് ഏത് വസ്ത്രത്തിന്റെ കൂടേയും ഇടാന്‍ സാധിക്കും. ആണ്‍കുട്ടികള്‍ക്കായാലും പെണ്‍കുട്ടികള്‍ക്കായാലും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രത്തിനൊത്ത് ചെരുപ്പ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ഭംഗി മാത്രം നോക്കി ചെരുപ്പ് തിരഞ്ഞെടുക്കരുത്. ചെരിപ്പിന്റെ ക്വാളിറ്റിയും അതുപോലെ, മഴയത്ത് പൊട്ടാതെ ധരിക്കാന്‍ സാധിക്കുന്നവയാണോ എന്നും ഉറപ്പ് വരുത്തുക.
പരമാവധി പ്ലെയ്ന്‍ ആയിട്ടുള്ള ചെരിപ്പ് തിരഞ്ഞെടുകാന്‍ ശ്രദ്ധിക്കാം. അതുപോലെ തന്നെ കാലില്‍ അലര്‍ജി ഉണ്ടാക്കുന്ന വിധത്തിലുള്ളതും മുറിവ് ഉണ്ടാക്കുന്ന വിധത്തിലുള്ളതുമായ ചെരിപ്പ് ഒഴിവാക്കാം. മഴക്കാലത്ത് ചെരുപ്പ് ധരിച്ച് പുറത്തിറങ്ങിയാല്‍ പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ചെരുപ്പില്‍ നിന്നും വസ്ത്രങ്ങളിലേയ്ക്ക് ചെളി തെറിക്കുന്നത്. ഇത്തരം പ്രശ്‌നം ഇല്ലാതിരിക്കാന്‍ പുറക് വശത്ത് ടൈ ചെയ്യാന്‍ സാധിക്കുന്ന ചെരുപ്പ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, നല്ലപോലെ ലൂസ് ആയിട്ടുള്ള ചെരിപ്പും ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്