ഞണ്ട് മുളകിട്ടത്
റെസിപി പ്രിയ ആർ ഷേണായ്
അവശ്യ സാധനങ്ങൾ
ഞണ്ട് ( ചെറുത് ) – 10-12
വെളുത്തുള്ളി അല്ലികൾ (അരിയരുത്, തൊലി കളഞ്ഞു മുഴുവനോടെ വേണം ) – 15-20
മുളകുപൊടി 2-3 ടീസ്പൂൺ
കാശ്മീരി മുളകുപൊടി 2-3 ടീസ്പൂ
വാളൻ പുളി അല്പം വെള്ളത്തിൽ കുഴച്ചത് -ഒരു വലിയ നെല്ലിക്ക വലുപ്പത്തിൽ
വെളിച്ചെണ്ണ 3-4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ചട്ടിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി ചെറുതീയിൽ ചുവക്കെ തന്നെ വറുക്കണം…
ചുവന്നു വരുമ്പോൾ ചട്ടി അടുപ്പിൽ നിന്നും മാറ്റി മുളകുപൊടി ചേർക്കാം… പൊടി കരിയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്..
അഞ്ചാറു സെക്കൻഡുകൾ fry ചെയ്തതിനു ശേഷം പുളി വെള്ളം ഒഴിച്ച് വീണ്ടും അടുപ്പിലേക്ക് മാറ്റുക… ഇനി ഞണ്ടും ചേർത്തു ആവശ്യത്തിനുള്ള ഉപ്പും ഗ്രേവി ക്കാവശ്യമായ വെള്ളവും ചേർത്ത് തിളപ്പിക്കാം.. വെന്തു ചാറു ആവശ്യത്തിന് കുറുകി വരുമ്പോൾ വാങ്ങി വെയ്ക്കാം…….
noteഎരിവും പുളിയുമൊക്കെ എന്റെ ഒരു ഏകദേശ കണക്ക് ചേർത്തെന്നെയുള്ളു… നിങ്ങളുടെ സ്വാദാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം
വെളുത്തുള്ളി അല്ലികളുടെ സ്വാദു മാത്രമാണിവിടെ മുന്നിട്ടു നിൽക്കേണ്ടത്… ഉള്ളി ഇഞ്ചി കറിവേപ്പില ഒന്നും ചേർക്കാറില്ല….മറ്റു പൊടികളുടെയും ആവശ്യമില്ല…..
ഇതൊരു ട്രെഡിഷണൽ കൊങ്ങിണി റെസിപി ആണ്…..