കർക്കിടക കഞ്ഞി…

കർക്കടകത്തിൽ പച്ചില മരുന്നുകളും ആയുർവേദ മരുന്നുകളും ഉൾപ്പെടുത്തി പല വിധത്തിലുള്ള മരുന്നുകൂട്ടുകള്‍ തയ്യാറാക്കാറുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് മരുന്നുകഞ്ഞി അഥവാ കർക്കിടകകഞ്ഞി.

ഞവര അരികൊണ്ടാണ് ഇത് തയ്യാറാക്കർുന്നത്. ജീരകം, തിരുതാളി, ഉഴിഞ്ഞി, ബല, അതിബല, ചതുർജതം,ജാതിക്ക, മഞ്ഞൾ, ഗതിപത്രി, ദനകം, കലസം, അസള്ളി, ശതക്കുപ്പ, കക്കൻ കായ, മഞ്ഞൾ, കക്കൻ കായ, തശക്കുപ്പ, പോലുള്ളവ പാലിലോ അല്ലെങ്കിൽ തേങ്ങാപ്പാലിലോ തിളപ്പിച്ച് ഉപ്പും ശർക്കരയും ചേർത്ത് ഉണ്ടാക്കുന്നതാണ് കർക്കിടക കഞ്ഞി. കുറഞ്ഞത് 7 ദിവസമെങ്കിലും ഇത് കുടിക്കണം. ഇവ കുടിക്കുന്ന സമയങ്ങളിൽ നിർബന്ധമായും പഥ്യം പാലിക്കണം. 7 ദിവസമാണെങ്കിൽ 14 ദിവസം പാലിക്കണമെന്നാണ് ആയുർവേദ ആചാര്യൻമാർ പറയുന്നത്. കർക്കിടക കഞ്ഞി അത്താഴമാക്കുന്നതാണ് നല്ലത്.

നിരവധി ഔഷധക്കഞ്ഞികൾ ഉണ്ട്, ഉലുവ മാത്രമം ഇട്ട് കഞ്ഞി വെക്കുന്നവരും ഉണ്ട്. എന്നാൽ ചിലർ നാളികേരം ചേർക്കുന്നു. ഇതിൻ്റെ കൂടെ താള് കറികളും തയ്യാറാക്കാം. ഇതും ആരോഗ്യത്തിന് നല്ലതാണ്.വ്യത്യസ്ത കഞ്ഞികൾ തയ്യാറാക്കാം!എന്നാൽ ഇതിൽ പ്രധാനമായും വേണ്ടത്. മട്ട അരി, ചന്ദ്രശൂര, ദശമൂല ചൂർണ്ണ, ട്രികട്ടു ചൂർണ്ണ, നുറുക്കലരി, തേങ്ങാപ്പാൽ ഉലുവ, ജീരകം, ശർക്കര, വെള്ളം എന്നിവയാണ് ആവശ്യം.

മരുന്നു കഞ്ഞിആവശ്യമുള്ള സാധനങ്ങള്‍


അഞ്ചു മണിക്കൂർ വെള്ളത്തിൽ കുതിർത്തുവച്ച ഞവര അരി
തേങ്ങാപ്പാൽ
പച്ചമരുന്നുകൾ ഇടിച്ചുപിഴിഞ്ഞ നീര്
ഉലുവ
ചതകുപ്പ
ജീരകം
ആശാളി
എള്ള്
ശർക്കര പാവുകാച്ചിയത്


തയ്യാറാക്കുന്നവിധം


ഞവരയരി, തേങ്ങാപ്പാൽ, പച്ചമരുന്നുകൾ ഇടിച്ചുപിഴിഞ്ഞ നീര്, ഉലുവ, ചതകുപ്പ, ജീരകം, ആശാളി, എള്ള് എന്നിവ കുക്കറിലിട്ട് വേവിക്കുക. വെന്തു കഴിയുമ്പോൾ കുക്കർ ഓഫാക്കി അതിലേക്ക് ഒന്നാംപാലും ശർക്കര പാനി കാച്ചിയതും ഏലയ്ക്കാപ്പൊടിയും ചെയ്യും ചേർത്ത് തിളപ്പിക്കുക. അത്താഴത്തിനു പകരം കുടിക്കാവുന്നതാണ്. പ്രമേഹരോഗികൾക്ക് മധുരത്തിനു പകരം ഉപ്പ് ചേർത്ത് ഉപയോഗിക്കാം. ശരീരത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ചതവ്, നീർക്കെട്ട്, വായുകോപം, ദനഹക്കേട് എന്നിവയ്ക്കും മരുന്നുകഞ്ഞി ഫലപ്രദമാണ്


Leave a Reply

Your email address will not be published. Required fields are marked *