സുഖിയൻ
റെസിപി രാജി പട്ടണക്കാട്
ചെറുപയർ രണ്ട് കപ്പ്
ശർക്കര അര കിലോഗ്രാം
തേങ്ങ ചിരകിയത് രണ്ട് കപ്പ്
മൈദ ഒരു കപ്പ്
അരിപ്പൊടി അര കപ്പ്
നെയ്യ് 1ടേബിൾസ്പൂൺ
എണ്ണ ആവശ്യത്തിന്
ഏലയ്‌ക്ക പൊടിച്ചത് 1 ടീ സ്പൂൺ
തയ്യാറക്കുന്ന വിധം
ചീനചട്ടിയിൽ ചെറുപയർ വറുത്തു കോരിയതിനു കഴുകിയതിനു ശേഷം നന്നായി വെട്ടി തിളക്കുന്ന വെള്ളത്തിൽ ഇട്ട് വേവിച്ചെടുക്കണം. ശർക്കര പാനിയാക്കി അരിച്ചെടുക്കുക. ഇതിൽ തേങ്ങയും നെയ്യും ഏലയ്‌ക്കപൊടിച്ചത് ചേർത്ത് നന്നായി കുഴയ്ക്കണം. വേവിച്ചു വച്ചിരിക്കുന്ന ചെറുപയറിലെ വെള്ളം നന്നായി വാർന്നുപോയതിനു ശേഷം നമ്മൾ തയ്യാറാക്കി വെച്ച ചേരുവകൾ (തേങ്ങ, ശർക്കര പാനി മിശ്രിതം )കൂട്ടിയോജിപ്പിച്ചു ഇളക്കി ചെറുനാരങ്ങ വലുപ്പത്തിലുള്ള ഉരുളകൾ ആക്കണം. അരിപ്പൊടിയും മൈദയും ഉപ്പും ചേർത്ത് അയഞ്ഞ പാകത്തിൽ കലക്കുക. ഈ കൂട്ടിൽ ഓരോ ഉരുളകൾ ആയി ഇട്ട് മൂപ്പിച്ചു കോരി എടുക്കുക.