മമ്മൂക്കയുടെ അടുത്ത് എപ്പോൾ വേണമെങ്കിലും കഥ പറയാനുള്ള അവകാശമുണ്ട്: ലാൽ ജോസ്
നടന്‍ മമ്മൂട്ടിയുടെ അടുത്ത് എപ്പോള്‍ വേണമെങ്കിലും പോയി കഥ പറയാനുള്ള അവകാശവും അധികാരവും തനിക്കുണ്ടെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസിന്റെ തുറന്നുപറച്ചില്‍.
ഇമ്മാനുവലിന് ശേഷം മമ്മൂട്ടിയുമൊത്ത് പടം പ്രതീക്ഷിക്കാമോയെന്ന അവതാരകന്റെ ചോദ്യത്തിനാണ് ലാല്‍ ജോസി൯്റെ മറുപടി.
‘മമ്മൂക്കയുമായി എപ്പോള്‍ വേണമെങ്കിലും സിനിമ സംഭവിക്കും. കാരണം എനിക്ക് അവകാശമുള്ള ഒരു സ്ഥലമാണത്. മമ്മൂക്ക ചെയ്താല്‍ നന്നാവുമെന്ന് എനിക്ക് തോന്നുന്ന ഒരു കഥ എനിക്ക് കിട്ടുന്നോ, അന്ന് നേരെ ചെന്ന് കഥ പറയാനുള്ള അവകാശവും അധികാരവും എനിക്ക് തന്നിട്ടുണ്ട്,’ ലാല്‍ ജോസ് പറഞ്ഞു.
മമ്മൂട്ടി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ വേണ്ടി താന്‍ കഥ കാത്തിരിക്കുകയാണെന്നും ലാല്‍ ജോസ് പറഞ്ഞു .