മലയാളത്തിലും തമിഴിലും
മഞ്ജു വാര്യർ മികച്ച നടി.

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ് (SIIMA) പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യൻ ഇന്റർനാഷ്ണൽ മൂവി അവാർഡ്സിൽ ചരിത്രം കുറിച്ച് മഞ്ജു വാര്യർ തിളങ്ങി. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരം നേടി മഞ്ജു വാര്യർ താരമായിരിക്കുകയാണ്.
പ്രതിപൂവൻ കോഴി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലേക്ക് മഞ്ജു പുരസ്കാരം കൊണ്ടുവന്നത്. ആദ്യ തമിഴ് ചിത്രമായ അസുരനിലെ പച്ചിയമ്മാൾ എന്ന കഥാപാത്രമാണ് മഞ്ജുവിന് തമിഴിൽ പുരസ്കാരം നേടിക്കൊടുത്തത്. അതേ ചിത്രത്തിലെ അഭിനയത്തിന് ധനുഷിനെ മികച്ച നടനാക്കി.

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങളാണ് ഇക്കുറി ഒരുമിച്ച് പ്രഖ്യാപിക്കുന്നത്. ഇതില്‍ 2019ലെ പുരസ്കാരങ്ങള്‍ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മികവുകള്‍ക്കാണ് പുരസ്കാരം. ഇതില്‍ 2019ലെ മലയാള സിനിമകള്‍ക്കുള്ള പുരസ്കാരങ്ങളില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആണ്. ചിത്രം ലൂസിഫര്‍. .

മോഹന്‍ലാലിനൊപ്പം മികച്ച നടനുള്ള 2019ലെ നോമിനേഷന്‍ നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്‍) എന്നിവരായിരുന്നു.
വാർത്ത പ്രചരണം-എ എസ് ദിനേശ്

Leave a Reply

Your email address will not be published. Required fields are marked *