കോവയ്ക്ക കഴിക്കൂ!!!!!!!! ഷുഗര്‍ അകറ്റൂ
ദിവസവും നമ്മുടെ ഭക്ഷണത്തിൽ കോവയ്ക്ക ഉൾപ്പെടുത്തിയാൽ ഉള്ള ഗുണങ്ങൾ ഏറെയാണ്. കോവയ്ക്ക ഉപയോഗപ്പെടുത്തി നമ്മൾ ധാരാളം വിഭവങ്ങൾ ഉണ്ടാക്കി തീൻമേശ നിറക്കുന്നണ്ടെങ്കിലും ഇതിന്റെ ഗുണഫലങ്ങളെ കുറിച്ച് അധികം ആർക്കും അറിയില്ല. കോവക്ക പ്രോട്ടീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്.
ധാരാളം ജലാംശം അടങ്ങിയിരിക്കുന്ന കോവയ്ക്ക ശരീരത്തിന് കുളിർമ പകരുന്നതോടൊപ്പം കൊഴുപ്പ് നീക്കം ചെയ്ത് അമിതവണ്ണത്തെ കുറയ്ക്കുകയും ചെയ്യുന്നു.
ഉപാചയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുവാനും കോവയ്ക്കയ്ക്ക് കഴിവുണ്ട് നമ്മുടെ ആയുർവേദത്തില്‍ ത്വക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്ക് ശാശ്വതപരിഹാരമായും, തലച്ചോറിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുവാനും കോവയ്ക്കയ്ക്ക് അസാമാന്യ ഗുണങ്ങളുണ്ടെന്ന് പറയുന്നു.ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന ഈ ഭക്ഷണപദാർത്ഥം ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും, കഫ ദോഷങ്ങൾ ഇല്ലാതാക്കുകയും, രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ആന്റി ആക്സിഡന്റുകൾ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ചർമകാന്തി വർദ്ധിപ്പിക്കുവാനും, രോഗപ്രതിരോധശേഷി ഉയർത്തുവാനും കോവയ്ക്ക ഉപയോഗം നല്ലതാണ്.
എന്നാൽ കോവയ്ക്ക ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ട ഒരു വിഭാഗമാണ് പ്രമേഹരോഗികൾ. പ്രകൃത്യയാ ഇൻസുലിൻ അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർത്ഥം എന്നാണ് കോവയ്ക്കയെ വിശേഷിപ്പിക്കുന്നത്. ഇൻസുലിന് പകരമായി കോവൽ ഇലയുടെ നീര്, വേരിൽ നിന്നുള്ള സത്ത് എന്നിവ ഉപയോഗിക്കാം. ഇത് ദിവസവും ഉപയോഗിക്കുന്നതുവഴി പ്രമേഹത്തിന്റെ തോത് ക്രമാതീതമായി കുറഞ്ഞു വരുന്നു. അതുകൊണ്ട് പ്രമേഹരോഗികൾ ദിവസവും കോവയ്ക്ക പച്ചയായി കഴിക്കുകയും, ഇതുപയോഗിച്ച് ധാരാളം വിഭവങ്ങൾ തയ്യാറാക്കി കഴിക്കുവാനും ശ്രദ്ധിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട് ഡോ. അനുപ്രീയ ലതീഷ്