വിവര്‍ത്തക ആര്‍ ലീലാദേവിയുടെ ഓര്‍മ്മദിനം

എഴുത്തുകാരിയും അദ്ധ്യാപികയായുമായ ഡോ. ആർ ലീലാദേവിയുടെ ഓര്‍മ്മദിനമാണിന്ന്.മലയാളം, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും തർജ്ജമ ചെയ്യുകയും ചെയ്തവിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു അവർ .


മുന്നൂറിലധികം കൃതികൾ എഴുതുകയും തർജ്ജമ ചെയ്യുകയും ചെയ്തിട്ടുണ്ട്. എഴുത്തുകാരനും വിവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഭർത്താവ് വി. ബാലകൃഷ്ണനും ഒന്നിച്ചായിരുന്നു എഴുത്തും തർജ്ജമകളും. ഭൂരിഭാഗം കൃതികളും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ എഴുതിയ കൃതികളും തർജ്ജമകളിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും തർജ്ജമ ചെയ്തവയും ആണ്.

ബുദ്ധമതത്തെ കുറിച്ചുള്ള നാഗാനന്ദം എന്ന സംസ്കൃത നാടകം തർജ്ജമചെയ്തത് സാഹിത്യനിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി. മാർത്താണ്ഡവർമ്മ, നാരായണീയം, മഹാഭാരതത്തിലെ വിദുരഗീത എന്നിവയുടെ തർജ്ജമകൾ ലീലാദേവിയുടെ കൃതികളിൽ ചിലതാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ എഴുത്തുകാരുടെ പങ്ക് എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് ഭാഷാ വിഭാഗത്തിലേക്ക് ലീലാദേവി സംഭാവനകൾ നൽകിയിട്ടുണ്ട്. ചന്തു മേനോന്റെ ഇന്ദുലേഖ ഇംഗ്ലീഷിലേക്ക് ക്രസന്റ് മൂൺ എന്ന പേരിൽ വിവർത്തനം ചെയ്തു.


ലീലാദേവി രചിച്ച നാടകമായ പുതിയ ചക്രവാളം പഞ്ചായത്ത് രാജിനെക്കുറിച്ചുള്ള ആദ്യത്തെ നാടകമാണ്.
തിരഞ്ഞെടുത്ത കൃതികൾ.പ്രാതിനിധ്യത്തിൽ നിന്ന് പങ്കാളിത്തത്തിലേയ്ക്ക് – പഞ്ചായത്ത് രാജിനെ കുറിച്ചുള്ള ആദ്യത്തെ പുസ്തകം

കൃതികൾ


സരോജിനി നായിഡു – ആത്മകഥ
നീല മുല്ല – ഭാവനാ നോവൽ
.കുങ്കുമം – കാശ്മീരിലെ ഐതിഹ്യങ്ങളെയും ഇതിഹാസങ്ങളെയും കുറിച്ച് ഒരു നോവൽ
മന്നത്തു പത്മനാഭനും കേരളത്തിലെ നായർ നവോത്ഥാനവും – നായർ നവോത്ഥാനവും അവരുടെ ചരിത്രവും.
കേരള ചരിത്രത്തിൽ നിന്ന് ഒരേട്
മലയാള സാഹിത്യ ചരിത്രം
കേരള ചരിത്രം
മലയാള സാഹിത്യത്തിൽ ഇംഗ്ലീഷിന്റെ സ്വാധീനം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് – നൂറുവർഷങ്ങൾ – ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം – കോൺഗ്രസ് ശതാബ്ദിക്ക് പ്രസിദ്ധീകരിച്ചത്.

കടപ്പാട്; വിവിധമാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *