ജവഹർ നവോദയ സ്കൂളുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം : അഞ്ചു പൈസ ചെലവില്ലാതെ പഠിച്ചിറങ്ങാം!!!
ജവഹർ നവോദയ സ്കൂളുകളിലേക്ക് അടുത്ത അധ്യായന വർഷ (2022-23)ത്തേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാവുന്നതാണ് പഠനം താമസം ഭക്ഷണം യൂണിഫോം പാഠപുസ്തകങ്ങൾ എന്നിവ പൂർണമായും സൗജന്യമായിരിക്കും.
പ്രവേശന യോഗ്യതകൾ
• ജവഹർ നവോദയ വിദ്യാലയം സ്ഥിതിചെയ്യുന്ന സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്.
• 2021-22 അധ്യായന വർഷം അഞ്ചാം ക്ലാസിൽ പഠിച്ചവരായിരിക്കണം.
• സ്വന്തം ജില്ലയിലെ നവോദയ സ്കൂളുകളിലേക്ക് മാത്രമേ അപേക്ഷിക്കാവു.
• അപേക്ഷിക്കുന്നവർ 1-05-2009 നു മുൻപോ 30-04-2013നു ശേഷമോ ജനിച്ചവരാകരുത്.
പ്രവേശന മാനദണ്ഡം
ഓരോ ജില്ലകളിലും 80 സീറ്റുകളിലേക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
കൂടാതെ 3,4,5 ക്ലാസ്സുകളിലെ പഠനം ഗ്രാമപ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ പഠിച്ച വരെയാണ് ഗ്രാമീണ വിദ്യാർത്ഥികൾക്കായുള്ള 75% ക്വാട്ടയിൽ പരിഗണിക്കുന്നത്. അതിൽ മൂന്നിലൊരു സീറ്റ് പെൺകുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഗ്രാമീണ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ താങ്കൾ മുൻപ് പഠിച്ചിരുന്ന വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശം 2011 സെൻസസ് പ്രകാരമോ അതിനുശേഷമുള്ള വിജ്ഞാപനമനുസരിച്ചോ ഗ്രാമപ്രദേശമാണെന്ന് പ്രത്യേകം ഉറപ്പുവരുത്തേണ്ടതുണ്ട്.
എങ്ങനെ അപേക്ഷിക്കാം?
www.navodaya.gov.in എന്ന വെബ്സൈറ്റിലൂടെ അഡ്മിഷൻ പോർട്ടലിൽ പ്രവേശിച്ച് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫീസ് ഇല്ല.നിങ്ങളുടെ അടുത്തുള്ള നവോദയ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് വഴിയും അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങൾ / കോമൺ സർവീസ് സെന്ററുകൾ (CSC) മുഖേനയും അപേക്ഷിക്കാം.
പ്രവേശന പരീക്ഷ
അഞ്ചാം ക്ലാസിൽ പഠിച്ച ഭാഷയിൽ പ്രവേശന പരീക്ഷ എഴുതാവുന്നതാണ്. പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും. തെറ്റ് ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഇല്ല.
ചോദ്യങ്ങളുടെ ആകെ എണ്ണം : 80
പരീക്ഷാസമയം : 120 മിനിറ്റ്
ആകെ മാർക്ക് : 100
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി www.navodaya. gov. In എന്ന വെബ്സൈറ്റിലുള്ള പ്രോസ്പെക്ടസിൽ നിന്നും ലഭിക്കും. മാതൃകാ ചോദ്യ പേപ്പറും ഇതിൽ നിന്നും ലഭ്യമാണ്.
ഒൻപതാം ക്ലാസിലേക്കുള്ള പ്രവേശനം
ജവഹർ നവോദയ വിദ്യാലയങ്ങളിലെ ഒൻപതാം ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേക്ക് (2022-23) ഇപ്പോൾ അപേക്ഷിക്കാം. പാർശ്വ പ്രവേശത്തിന് അപേക്ഷിക്കാനുള്ള തീയതി നവംബർ 30 വരെ നീട്ടി.ഇപ്പോൾ സർക്കാർ/ അംഗീകൃത വിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന വർക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.