ദീപാവലി സ്പെഷ്യൽ ഹോം മെയ്ഡ് ജിലേബി
റെസിപി പാര്‍വതി
ഈ പ്രാവശ്യത്തെ ദീപാവലിക്ക് ജിലേബി തയ്യാറാക്കിയാലോ. അതും നമ്മുടെ സ്വന്തം കൈ കൊണ്ട്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ മധുര പലഹാരത്തിന്റെ റെസിപ്പി നോക്കാം.
ചേരുവകൾ
മൈദ – 150 ഗ്രാം
കോൺ ഫ്ലോർ – 4 ടേബിൾ സ്പൂൺ
ബേക്കിങ്ങ് സോഡാ – കാൽ ടീ സ്പൂൺ
ഫുഡ് കളർ – ഓറഞ്ച് / മഞ്ഞ
തൈര് – 4 ടേബിൽ സ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
ഏലക്ക – 3/4 എണ്ണം
എണ്ണ – വറുത്തെടുക്കാൻ ആവശ്യമുള്ളത്രയും
നാരങ്ങാ വെള്ളം – ഒരു ടീ സ്പൂൺ
വെള്ളം – ആവശ്യത്തിന്
ജിലേബി തയ്യാറാക്കാം:
ആദ്യം തന്നെ മൈദ ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക് കോൺ ഫ്ലോർ, ബേക്കിങ്ങ് സോഡാ, ഫുഡ് കളർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി തൈരും അല്പം വെള്ളവും കൂടി ഒഴിച്ച് പേസ്റ്റ് രൂപത്തിൽ കലക്കി ഒരു കവർ (പ്ലാസ്റ്റിക് പേപ്പറോ മറ്റോ) കൊണ്ട് കാറ്റ് കയറാത്ത വിധം മൂടി വെയ്ക്കുക.
ഇനി ഒരു പാത്രത്തിൽ പഞ്ചസാരയും കുറച്ച് വെള്ളവും കൂടി മിക്സ് ചെയ്ത് അടുപ്പിൽ വെച്ച് തിളപ്പിക്കുക (പഞ്ചസാര ലായിനി). ചൂട് ആകുന്നതിന് മുൻപ് തന്നെ ഒരു ടീ സ്പൂൺ നാരങ്ങാ വെള്ളവും 3 / 4 ഏലക്കയും ചേർത്തു കൊടുക്കണം. ശേഷം എണ്ണ ചൂടാക്കുക. ഇതിലേക്ക് കലക്കി വെച്ചിരിക്കുന്ന ജിലേബി ബാറ്റർ കിഴി കെട്ടിയോ മറ്റോ ഇഷ്ടമുള്ള ആ കൃതിയിൽ ഒഴിച്ച് കൊടുക്കാം. കിഴി കെട്ടുന്നതിനു പകരം കുട്ടികളുടെ പാൽ കുപ്പിയുടെ ഷെപ്പിലുള്ള ബോട്ടിലും ഉപയോഗിക്കാം. വറുത്തെടുത്ത മൊരിഞ്ഞ ജിലേബി എണ്ണയിൽ നിന്നും എടുത്ത ഉടൻ തന്നെ പഞ്ചസാര ലായിനിയിലേക്ക് ഇടുക. അങ്ങനെ നമ്മുടെ കിടിലൻ ജിലേബി റെഡിയായി കഴിഞ്ഞു…
ഇനി വിളമ്പാം. എല്ലാവും ഇത് ഒന്ന് ട്രൈ ചെയ്ത് നോക്കൂ…