ഓഫ് വൈറ്റ് ഗൗണിൽ സുന്ദരിയായി കരീന എത്തിയത് ലാക്മേ ഫാഷൻ വീക്കിൽ

ബോളിവുഡില്‍ ഏറ്റവുംമധികം ആരാധകരുള്ള നടിമാരിൽ ഒരാൾ ആണ് കരീന കപൂർ ഖാൻ. വിവാഹ ശേഷവും പൊതു വേദികളിലും സോഷ്യൽ മീഡിയയിലും മിക്കപ്പോഴും എത്താറുണ്ട് താരം. മാസങ്ങൾക്ക് മുമ്പാണ് താരം രണ്ടാത്തെ കുഞ്ഞിന് ജന്മം നൽകിയത്.

ഇപ്പോഴിതാ ഡിസൈനർ ഗൗരവ് ഗുപ്തയുടെ ഗ്രാൻഡ് ഫിനാലെ ഷോയിൽ ഷോസ്റ്റോപ്പറായി കരീന റൺവേയിലേക്ക് തിരിച്ച് എത്തിയിരിക്കുക ആണ്. ഇന്ത്യയിലെ തന്നെ ഗ്രാന്റ് ആയിട്ട് നടത്തുന്ന ഒരു ഫാഷൻ പ്രോഗ്രാം ആണ് ലാക്മെ ഫാഷൻ വീക്ക്. സാധാരണ ഏപ്രിൽ ഓഗസ്റ്റ് മാസങ്ങളിൽ ആണ് ഇത് നടക്കുന്നത്.

ഇപ്രാവശ്യം ആകട്ടെ ഞായറായ്ചത്തെ ഷോയിൽ തിളങ്ങിയത് കരീന കപൂർ ആണ്. സ്ലീക് ഹെയർസ്റ്റൈലിനോപ്പം മെറ്റാലിക് മേക്കപ്പ് ലുക്ക് കൂടി വന്നപ്പോൾ കരീന ഒരു ബോൾഡ് ലുക്ക് കംപ്ലീറ്റ് ആക്കിയിരിക്കുന്നത് എടുത്ത് കാണാം. വൺ ഷോൾഡർ ഓഫ് വൈറ്റ് നിറത്തിൽ ഉള്ള ഹെവി എമ്പിലിഷ്ഡ് ഗൗൺ ആണ് ധരിച്ചിരിക്കുന്നത്. സുസ്ഥിരമായ ഫാബ്രിക് ഉപയോഗിച്ച് നിർമിച്ച വസ്ത്രങ്ങൾ… ഇതിനോടകം നിരവധി പേരുടെ ശ്രദ്ധ കവരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *