നരച്ചവർ
പരീക്ഷ(ണ) ഹാളിലേക്ക്…
അവസാന ശ്രമം…
ദീർഘദൃഷ്ടിയില്ലായ്മ, അവസരങ്ങളിലേക്കുള്ള ദൂരം
ഹ്രസ്വദൃഷ്ടിയകലെയെത്തി… ആരോ മിത്തുകൾ കൊണ്ട് തീർത്ത കോട്ട ,
നിലപാടെന്ന താക്കോലു കൊണ്ട് തുറന്നപ്പോൾ കണ്ടത്, അവസാന ഇടനാഴിയുടെ ശൂന്യതയാണ്…
മുന്നിലെ തലകളോരോന്നും പറഞ്ഞുതന്നത്,
വെളുപ്പു൦ വിവേകവും ഒരുമിച്ചാണു വരുന്നതെന്നായിരിക്കാം. ഇന്നലെകളുടെ ജാതകം; ഇന്നിന്റെയും…വായിച്ചു കയറി ,
പശ്ചിമഘട്ട മലനിരകളിലൂടെ, രാജ്മഹൽ കുന്നുകളിലൂടെ,
ഇന്ത്യൻ ഭരണഘടനയിലൂടെ, ഭൗതികശാസ്ത്ര രസതന്ത്ര ലോകത്തിലൂടെ, കണക്കിന്റെ കണിശതയിലൂടെ…
ചോദ്യങ്ങൾ ധവള പ്രകാശമായപ്പോൾ കണ്ണുകൾ മഴമേഘങ്ങളായ്…
അവസരങ്ങളുടെ ആത്മാക്കൾക്കുള്ള അശ്രുപൂജ…
ബിന്ദു ദാസ്
പാലക്കാട്