രോഗ ശമനത്തിന് കൊല്ലൂർ മൂകാംബിക കഷായ തീർത്ഥം
നമ്മുടെ ചില ക്ഷേത്രങ്ങളിൽ കൊടുത്തു വരുന്ന തീർത്ഥം സർവ്വ രോഗശമനത്തിനു ഉത്തകുന്നതാണെന്ന് ഭക്തർ വിശ്വസിക്കുന്നു. ഏതൊക്കെ ക്ഷേത്രങ്ങളിലാണ് ഇത്തരത്തിൽ ഭക്തർക്ക് ഔഷധകൂട്ട് നൽകുന്നത് എന്ന് ആദ്യ ഭാഗത്ത് പറഞ്ഞിരുന്നുവല്ലോ.
മൂകാംബിക ക്ഷേത്രത്തിലെ കഷായ തീർത്ഥം
മൂകാംബിക ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പ്രസാധമാണ് കഷായ തീർത്ഥം.
രാത്രി കഷായ പൂജയ്ക്ക് ശേഷം ഒൻപത്നിയോട് നാലമ്പലത്തിനു പുറത്തുവച്ച് ഭക്തർക്ക് നൽകുന്നു.കുരുമുളക്, ഇഞ്ചി, തിപ്പലി തുടങ്ങി ഒട്ടേറെ ഔഷധങ്ങൾ ചേർത്ത് ഉണ്ടാക്കുന്നു
ഈ കഷായം സേവിക്കുന്നവർക്ക് ശരീരിക ആസ്വസ്തകൾ മാറുമെന്നാണ് വിശ്വാസം.
ഐതീഹ്യം
ദേവിയെ തപസ്സ് ചെയ്യുന്നതിനിടയിൽ ശങ്കരാചര്യർ അസുഖ ബാധിതനായെന്നും ആ സമയത്ത് കൊച്ചു പെൺകുട്ടിയുടെ വേഷത്തിൽ ദേവി പ്രത്യക്ഷപ്പെട്ട് ജ്വരം മാറ്റിയെന്നുമാണ് വിശ്വാസം.