ലെമണ്‍ വൈന്‍ വീടിന് അലങ്കാരം മാത്രമല്ല.. കറിയില്‍ തക്കാളിക്ക് പകരക്കാരന്‍

നിത്യഹരിതാഭയാര്‍ന്ന നേര്‍ത്ത വള്ളികള്‍ നിറയെ മനോഹരമായ മുത്തുമണികള്‍ പോലെ കായ്കളുണ്ടാകുന്ന വെസ്റ്റിന്‍ഡീസ് സ്വദേശിയായ ചെടിയാണ് ലെമൺ വൈൻ. മുപ്പതടിയോളം നീളത്തില്‍ ശാഖകളോടെ ചെറുവൃക്ഷങ്ങളിലോ കമാനങ്ങളിലോ പടര്‍ന്നുവളരും.ശാസ്ത്രീയ നാമം ‘പെരിസ്‌ക്യ അക്യുലേറ്റ’ എന്നാണ്.പഴങ്ങളുടെ സ്വാദ് മധുരവും നേരിയ പുളിയും കലർന്നതാണ്.

ഈ ചെടി മുപ്പതടിയോളം നീളത്തിൽ ശാഖകളോടെ ചെറുവൃക്ഷങ്ങളിലോ കമാനങ്ങളിലോ പടർന്നു വളരും. താഴേക്കൊതുങ്ങിയ വള്ളികളുടെ അഗ്രഭാഗത്തുണ്ടാകുന്ന ചെറുപൂക്കൾക്ക് ഇളംമഞ്ഞ നിറവും നേർത്ത സുഗന്ധവുമുണ്ടാകും. പൂക്കൾ വിരിഞ്ഞുണ്ടാകുന്ന ചെറുകായ്കൾക്ക് പച്ച, മൂപ്പെത്തിയവ മഞ്ഞ, പഴുത്തവ ചുവപ്പു നിറങ്ങളിലും കാണാം.

ദീർഘ നാളേക്ക് കൊഴിയാതെ വള്ളികളിൽ നില്ക്കുന്ന കായ്കളിൽ ചെറിയ ഇലകൾ കാണുന്നുവെന്ന അപൂർവതയുമുണ്ട്. അലങ്കാരച്ചെടി എന്ന നിലയിലാണ് ഇവ പരക്കെ നട്ടുവളർത്തുന്നത്

ഇതിന്റെ പഴങ്ങൾ ജ്യൂസ് ആയി ഭക്ഷിക്കാവുന്നതാണ്.വലിയ ചെടിച്ചട്ടികളിലും ഒതുങ്ങി വളരുന്ന ലെമൺ വൈനിന്റെ വള്ളികളിൽ ജലാംശം ശേഖരിച്ചു വെക്കുന്നതിനാൽ വരൽച്ചയെ സ്വാഭാവികമായി അതിജീവിക്കും. ഇവയുടെ മൂപ്പെത്തിയ വള്ളികൾ ചാണകപ്പൊടി, ചകിരിച്ചോർ, മണൽ എന്നിവ സമം ചേർത്ത് നിറച്ച കൂടകളിൽ നട്ടു വേരുപിടിപ്പിച്ച് വളർത്തിയ ശേഷം അനുയോജ്യമായ മണ്ണിൽ മാറ്റി നടാം. വെള്ളക്കെട്ടില്ലാത്ത നേരിയ വളക്കൂറുള്ള മണ്ണിൽ ജൈവ വളങ്ങൾ ചേർത്ത് നട്ടു പടർന്നു വളരാൻ സൗകര്യമൊരുക്കിക്കൊടുക്കണം.

ലെമൺ വൈന്‍റെ ഉപയോഗം…

1, അച്ചാർ ഉണ്ടാക്കാം
2, തക്കാളി ഉപയോഗിക്കുന്നതിന് പകരമായി ഉപഗോഗിക്കാം
3, മീൻകറിയിൽ പുളിക്ക് പകരമായി use ചെയാം
4, വൈൻ ഉണ്ടാകാം..
5, പഴുത്തിട്ടു ചുമ്മാ അങ്ങനെ തിന്നാം
തണ്ടാണ് നടീൽ വസ്തു മുളപ്പിച്ച തൈകൾ നടുന്നതാണ് പെട്ടെന്നു വളരാൻ നല്ലത്..

കടപ്പാട് കൃഷിത്തോട്ടം(കെറ്റിജി)

Leave a Reply

Your email address will not be published. Required fields are marked *