എലിപ്പനി; ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്

ഇടവിട്ട് പെയ്യുന്ന മഴ കാരണം പല സ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍ അറിയിച്ചു.

നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. കര്‍ഷകര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ തുടങ്ങി മണ്ണും വെള്ളവുമായി ഇടപെടുന്നവര്‍ക്കും മലിനമായ വെള്ളത്തിലോ മണ്ണിലോ ഇറങ്ങുന്നവര്‍ക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കന്നുകാലി പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൃഷിപ്പണിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് ജോലിക്കാര്‍, മലിനമായ മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്ന തൊഴിലാളികള്‍ തുടങ്ങിയവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ആഴ്ചയില്‍ ഒരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം. ജോലി ചെയ്യുമ്പോള്‍ കട്ടി കൂടിയ റബ്ബര്‍ കാലുറകളും കയ്യുറകളും ധരിക്കണം.

മലിനജലം കണ്ണിലും മുറിവുകളിലും വീഴാതെ സൂക്ഷിക്കണം. മലിനജലം കൊണ്ട് മുഖമോ വായോ കഴുകരുത്. കഠിനമായ പേശി വേദന, ക്ഷീണം തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സിക്കാതെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണം. യഥാസമയം ചികിത്സ തേടുന്നത് രോഗനിര്‍ണ്ണയത്തിനും മരണങ്ങള്‍ തടയുന്നതിനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!