ലിപ്സ്റ്റിക്ക് ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാം

പലഷേഡുകളിലെ ലിപ്സ്റ്റിക്ക് വാങ്ങികൂട്ടുന്നത് നിങ്ങളില്‍ ചിലരുടെയെങ്കിലും ഹോബിയായിരിക്കും. മേക്കപ്പ് ചെയ്തില്ലെങ്കിലും പുറത്തിറങ്ങുമ്പോൾ ലിപ്സ്റ്റിക്ക് നിർബന്ധമായിരിക്കും ഇക്കൂട്ടര്‍ക്ക്. സൗന്ദര്യം പൂർണതയിലെത്താൻ ലിപ്സ്റ്റിക് നിർബന്ധമാണെന്ന തോന്നലാണ് ഇതിന് പിന്നിലുള്ളത്.

ആരോഗ്യത്തിന് ഹാനികരമായ ധാരാളം കെമിക്കലുകൾ ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്നു. ഫോർമാൽഡിഹൈഡ്, പരാബെൻ എന്നീ രാസവസ്തുക്കളാണ് ലിപ്സ്റ്റിക്കിനെ കൂടുതൽ കാലം കേടുകൂടാതിരിക്കാൻ സഹായിക്കുന്നത്. ചിലതിൽ തിളക്കം ലഭിക്കുന്നതിനായി ചേർക്കുന്ന മെർക്കുറി ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കും.ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളില്‍ 24 മില്ലിഗ്രാം രാസവസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

ലിപ്സ്റ്റിക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ചര്‍‌മ്മത്തിന് ചേരുന്ന ഷേഡിലുള്ള ലിപ്സ്റ്റിക്കുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. ഒപ്പം നല്ല ബ്രാന്‍ഡ് നോക്കി തന്നെ തെരഞ്ഞെടുക്കുകയും വേണം. ലിപ്സ്റ്റിക് അണിയുന്നതിന് മുമ്പായി ചുണ്ടുകള്‍ വൃത്തിയായി കഴുകണം. വരണ്ട ചുണ്ടുകളാണെങ്കില്‍, നനഞ്ഞ തുണി കൊണ്ട് ചുണ്ടുകള്‍ വൃത്തിയാക്കിയോ ലിപ് ബാം ഉപയോഗിച്ചതിന് ശേഷമോ ലിപ്സ്റ്റിക് പുരട്ടുക.ബ്രഷ് ഉപയോ​ഗിച്ച് വേണം ലിപ്സ്റ്റിക് പുരട്ടാന്‍‌. ബ്രഷ് ഉപയോഗിച്ചിടുന്ന ലിപ്സ്റ്റിക് ദീര്‍ഘനേരം നിലനില്‍ക്കും.രാത്രി കിടക്കുംമുമ്പ് ക്ലെൻസർ കൊണ്ട് ലിപ്‌സ്‌റ്റിക് പൂർണമായി നീക്കണം.

ചുണ്ടിന്‍റെ സ്വാഭാവിക ആകൃതി നിലനിര്‍ത്താന്‍ ലിപ്സ്റ്റിക് ഇടും മുമ്പ് ലിപ് പെന്‍സില്‍ ഉപയോഗിച്ച്‌ ചുണ്ടിന് ആകൃതി വരുത്തുക. ഇതിനായി ആദ്യം ലൈനര്‍ ഉപയോഗിച്ച് ഔട്ട്ലൈന്‍ നല്‍കിയ ശേഷം മാത്രം ലിപ്സ്റ്റിക് പുരട്ടുന്നതാണ് നല്ലത്. പരുക്കന്‍ ലിപ്സ്റ്റിക്കുകള്‍ ചുണ്ടിനെ വരണ്ടതായി തോന്നിക്കും. ദീര്‍ഘനേരം നിലനില്‍ക്കുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.


Leave a Reply

Your email address will not be published. Required fields are marked *