പ്രൊഫ. എം. കെ. സാനു മാഷ് അന്തരിച്ചു.

സാഹിത്യ വിമർശകനായ പ്രൊഫ. എം.കെ. സാനു മാഷ് (98) അന്തരിച്ചു. ഇന്ന് 5. 35ന് എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. അന്ത്യം ന്യൂമോണിയ ബാധിച്ച്. അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണ്.

വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്. വിദ്യാഭ്യാസത്തിന് ശേഷം നാലു വര്‍ഷത്തോളം സ്‌കൂളില്‍ അധ്യാപകനായി. പിന്നീട് വിവിധ സർക്കാർ കോളേജുകളില്‍ അധ്യാപകനായി ജോലി ചെയ്തു.

1928 ഒക്ടോബർ 27നു ആലപ്പുഴയിലെ തുമ്പോളിയിൽ ജനിച്ചു. അതീവ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ജനിച്ച എം.കെ. സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അതിന്റെ കയ്പുനീർ കുടിച്ചാണ് യൗവനം പിന്നിട്ട് സാഹിത്യ സാസ്കാരിക മണ്ഡലത്തിൽ നിറഞ്ഞത്.

നാലു വർഷത്തോളം സ്കൂളദ്ധ്യാപകൻ. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ചു. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടർന്ന് 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.

കൃതികൾ

  • പ്രഭാതദർശനം
  • സഹൊദരൻ കെ അയ്യപ്പൻ
  • മലയാള സാഹിത്യ നായകന്മാർ – കുമാരനാശാൻ
  • ഇവർ ലോകത്തെ സ്നേഹിച്ചവർ
  • എം. ഗോവിന്ദൻ
  • അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് – ആശാൻ പഠനത്തിന് ഒരു മുഖവുര
  • മൃത്യുഞ്ജയം കാവ്യജീവിതം
  • ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം)
  • യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം)
  • ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ (ജീവചരിത്രം)
  • അസ്തമിക്കാത്ത വെളിച്ചം (ആൽബർട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രം)
  • ഉറങ്ങാത്ത മനീഷി (പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം)
  • കുമാരനാശാൻ്റെ നളിനി – വിശുദ്ധാനുരാഗത്തിൽ തെളിയുന്ന ദിവ്യദീപ്തി
  • മോഹൻലാൽ – അഭിനയ കലയിലെ ഇതിഹാസം
  • നാരായണ ഗുരുസ്വാമി
  • അയ്യപ്പപ്പണിക്കരും അയ്യപ്പപ്പണിക്കരും
  • പുരസ്കാരങ്ങൾ
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1985) – അവധാരണം
  • വയലാർ അവാർഡ് (1992) – ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം
  • കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം (2002)
  • പത്മപ്രഭാ പുരസ്കാരം (2011)
  • എൻ.കെ. ശേഖർ പുരസ്കാരം (2011)
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2011) – ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ
  • കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം – 2010
  • എഴുത്തച്ഛൻ പുരസ്കാരം (2013)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!