200 രൂപ കൊടുത്തില്ല. കോടാലികൊണ്ട് യുവതിയുടെ മൂക്ക് ഛേദിച്ചു!!!
മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷന്മാരെ പറ്റി നാം കേട്ടിട്ടുണ്ട്. എന്നാൽ കയ്യാങ്കളി മൂക്ക് ഛേദിക്കുന്നതു വരെ എത്തിയാലോ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
മദ്യപിക്കാനായി പണം ചോദിച്ചപ്പോൾ നൽകാത്തതിനെത്തുടർന്ന് യുവാവ് യുവതിയുടെ മൂക്ക് ഛേദിച്ചു. ലവ് കുഷ് പാട്ടേൽ എന്ന നാല്പതു കാരനാണ് സോനുയെന്ന യുവതിയെ വീട്ടിലെ കോടാലി ഉപയോഗിച്ച് പരിക്കേൽപ്പിച്ചത്. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
ഇരുവരും രണ്ടുവർഷമായി ലിവിങ് ടുഗെതറിലായിരുന്നു. കടുത്ത മദ്യപാനിയായ ലവ് കുഷ് സോനുവിനോട് മദ്യം വാങ്ങാനായി 200രൂപ ചോദിക്കുകയായിരുന്നു. എന്നാൽ പണം നൽകാൻ യുവതി തയ്യാറായില്ല. ക്ഷുഭിതനായ യുവാവ് വീട്ടിലുണ്ടായിരുന്നു കോടാലികൊണ്ട് യുവതിയുടെ മൂക്ക് ഛേദിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭയന്നോടിയ യുവാവിനെ ഏറെ പരിശ്രമത്തിനൊടുവിൽ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.