ഗ്ലാമറസായി ഒരുങ്ങാം

ഗ്ലാമറസ് ലുക്ക് കൈവരിക്കുകയെന്നത് ഫാഷനബിളാവുന്നതിന്‍റെ ഭാഗവുമാണ്. മേക്കപ്പ് ചെയ്യുന്നതിന് ഫൌണ്ടേഷന്‍ മേക്കപ്പ് കിറ്റില്‍ ഉണ്ടാകുമെങ്കിലും യൂസ് ചെയ്യുനുള്ള ധൈര്യകുറവാണ് പലര്‍ക്കുമുള്ളത്. മേക്കപ്പ് ബേസിക്ക് മനസ്സിലാക്കിയാല്‍ ധൈര്യമായി സുന്ദരിയാകാം


മേക്കപ്പിന് മുന്നോടിയായി പ്രൈമർ പുരട്ടുകയാണ് ചെയ്യുന്നത്. പ്രൈമർ ഇല്ലെങ്കിൽ മോയിസ്‌ചുറൈസറും പ്രയോഗിക്കാം.
ചർമ്മത്തിലെ നേരിയ വരകളേയും ചുളിവുകളേയും കുറച്ചു കാട്ടുന്നതിന് പ്രൈമർ മികച്ചതാണ്. ചർമ്മം മൃദുലവും ഈർപ്പമുള്ളതുമായി തോന്നിപ്പിക്കാൻ ഇത് സഹായിക്കും. ഫൗണ്ടേഷൻ ഏറെ നേരം പിടിച്ചിരിക്കുകയും ചെയ്യും. അണ്ടർ ഐ സർക്കിളിനെ മറയ്‌ക്കാനായി യെല്ലോ കൺസീലർ പുരട്ടാം. വളരെ കുറച്ച് മേക്കപ്പ് ബേസ് പുരട്ടാം. ഫൗണ്ടേഷൻ തെരഞ്ഞെടുക്കുമ്പോൾ സ്‌കിൻ ടോണിനനുസരിച്ചുള്ളവ തന്നെ തെരഞ്ഞെടുക്കണം.

മേക്കപ്പ് മനോഹരമാക്കുന്നതിന് കണ്ടൂറിംഗ് അഥവാ കട്ടിംഗ് ചെയ്യുക. മുഖത്തിന് നല്ല ഷെയ്‌പ് ലഭിക്കും, മുഖം നല്ല ഷാർപ്പാകും. മുഖത്ത് പൗഡർ പഫിംഗ് ചെയ്‌ത ശേഷം ബേസ് കളർ കൊണ്ട് കണ്ടൂറിംഗ് ചെയ്യാം

ബേസ് മേക്കപ്പിനായി ചർമ്മത്തിന്‍റെ നിറത്തിനനുസരിച്ചുള്ള ഫൗണ്ടേഷൻ തെരഞ്ഞെടുക്കാം. ഫൗണ്ടേഷൻ തെരഞ്ഞെടുക്കുന്നതിനായി ജോ ലൈനിനടുത്തായി ബേസ് പുരട്ടി നോക്കി ടെസ്‌റ്റ് ചെയ്യാം.ചർമ്മവുമായി നന്നായി ഇണങ്ങി ചേരുന്നതായിരിക്കും ശരിയായ ബേസ്. ബേസ് ബ്രഷ്, സ്‌പോഞ്ച്, വിരലുകൾ എന്നിവ ഉപയോഗിച്ച് ഫൗണ്ടേഷനിടാം. മുഖത്ത് തുറന്ന സുഷിരങ്ങൾ ഉണ്ടെങ്കിൽ ട്രാൻസല്യുസെന്‍റ് പൗഡർ കൊണ്ട് കവർ ചെയ്യാം. ഡബിൾ ചിൻ ഉണ്ടെങ്കിൽ ജോ ലൈനിലും താടിയിലും നോർമൽ ഫൗണ്ടേഷന്‍റെ രണ്ട് ഷേഡ് ഇരട്ടി ബേസ് പുരട്ടാം.


അതിനു ശേഷം അത് താഴോട്ട് കഴുത്തിലും ബ്ലെൻഡ് ചെയ്യാം. ഇതിനെ രണ്ട് ഷേഡ് ഡീപ് കോംപാക്‌റ്റ് അല്ലെങ്കിൽ മാക് ബ്രോൺസർ കൊണ്ടോ സെറ്റ് ചെയ്യാം. കറക്ഷനെ ബാലൻസ് ചെയ്യുന്നതിന് അതേ ബ്രോസർ കൊണ്ടുതന്നെ കവിളിലും കഴുത്തിന് താഴേയും ടച്ച് ചെയ്യാം.


ബേസ് മേക്കപ്പിനായി ചർമ്മത്തിന്‍റെ നിറത്തിനനുസരിച്ചുള്ള ഫൗണ്ടേഷൻ തെരഞ്ഞെടുക്കാം. ഫൗണ്ടേഷൻ തെരഞ്ഞെടുക്കുന്നതിനായി ജോ ലൈനിനടുത്തായി ബേസ് പുരട്ടി നോക്കി ടെസ്‌റ്റ് ചെയ്യാം.


ചർമ്മവുമായി നന്നായി ഇണങ്ങി ചേരുന്നതായിരിക്കും ശരിയായ ബേസ്. ബേസ് ബ്രഷ്, സ്‌പോഞ്ച്, വിരലുകൾ എന്നിവ ഉപയോഗിച്ച് ഫൗണ്ടേഷനിടാം. മുഖത്ത് തുറന്ന സുഷിരങ്ങൾ ഉണ്ടെങ്കിൽ ട്രാൻസല്യുസെന്‍റ് പൗഡർ കൊണ്ട് കവർ ചെയ്യാം. ഡബിൾ ചിൻ ഉണ്ടെങ്കിൽ ജോ ലൈനിലും താടിയിലും നോർമൽ ഫൗണ്ടേഷന്‍റെ രണ്ട് ഷേഡ് ഇരട്ടി ബേസ് പുരട്ടാം.
അതിനു ശേഷം അത് താഴോട്ട് കഴുത്തിലും ബ്ലെൻഡ് ചെയ്യാം. ഇതിനെ രണ്ട് ഷേഡ് ഡീപ് കോംപാക്‌റ്റ് അല്ലെങ്കിൽ മാക് ബ്രോൺസർ കൊണ്ടോ സെറ്റ് ചെയ്യാം. കറക്ഷനെ ബാലൻസ് ചെയ്യുന്നതിന് അതേ ബ്രോസർ കൊണ്ടുതന്നെ കവിളിലും കഴുത്തിന് താഴേയും ടച്ച് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!