മലൈക അറോറയും അർജുൻ കപൂറും വിവാഹിതരാകുന്നു
ബോളിവുഡിലെ ഇണക്കുരുവികളാണ് മലൈക അറോറയും അർജുൻ കപൂറും.ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡ് ലൈഫ് ആണ് താരങ്ങളുടെ വിവാഹ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2019 ലാണ് ഇരുവരും പ്രണയത്തിലാണെന്ന് പരസ്യപ്പെടുത്തിയത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹം.
വാർത്ത അനുസരിച്ച് ഈ വർഷം നവംബറിലോ ഡിസംബറിലോ വിവാഹമുണ്ടാകും. മുംബൈയിൽ വെച്ചായിരിക്കും വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു.